കുട്ടി വീട്ടിലെത്തിയപ്പോൾ മുഖത്തടക്കം മർദ്ദനത്തിന്‍റെ പാടുകൾ കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അധ്യാപകന്‍റെ ക്രൂരത പുറത്തറിഞ്ഞത്.
ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർഥിയെ അതിക്രൂരമായി മർദ്ദിച്ച അധ്യാപകനെതിരെ നടപടി. മൂന്നാം ക്ലാസ് വിദ്യാർഥിയെ തല്ലിച്ചതച്ച സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസമന്ത്രി ഉത്തരവിട്ടു. രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ആണ് വിദ്യാർതിയെ അധ്യാപകൻ മർദ്ദിച്ചത്. റോൾ നമ്പർ എഴുതിയത് തെറ്റിയതിനായിരുന്നു മർദ്ദനം. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപെടിയെടുത്തത്.
ബാർമർ ജില്ലയിലെ ചൗഹ്താനിലെ ഗവൺമെന്‍റ് ഹയർ പ്രൈമറി സ്കൂളിലെ ലെവൽ-1 അദ്ധ്യാപകനായ ഗൺപത് പടാലിയയെ സസ്പെൻഡ് ചെയ്യാൻ മന്ത്രി മദൻ ദിലാവർ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകി. മന്ത്രിയെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് നടപടി. റോൾ നമ്പർ ശരിയായി എഴുതാത്തതിന് അധ്യാപകൻ ചൂരൽ ഉപയോഗിച്ച് മൂന്നാം ക്ലാസുകാരനെ നിരവധി തവണ മർദ്ദിക്കുകയായിരുന്നു.
undefined
കുട്ടി വീട്ടിലെത്തിയപ്പോൾ മുഖത്തടക്കം മർദ്ദനത്തിന്‍റെ പാടുകൾ കണ്ട് മാതാപിതാക്കൾ ചോദിച്ചപ്പോഴാണ് അധ്യാപകന്‍റെ ക്രൂരത പുറത്തറിഞ്ഞത്. പിന്നാലെ ഇവർ സ്കൂൾ അധികൃതർക്ക് പരാതി നൽതി. ഇതിനിടെ കുട്ടിക്ക് മർദ്ദനമേറ്റ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് അധ്യാപകനെതിരെ നടപടിക്ക് മന്ത്രി ഉത്തരവിട്ടത്. അതേസമയം അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ രക്ഷിതാക്കൾ അറിയിച്ചു.
Read More : മലപ്പുറത്ത് പട്രോളിംഗിനിടെ പശ്ചിമ ബംഗാൾ സ്വദേശിയെ പൊക്കി, പരിശോധിച്ചപ്പോൾ 2.1 കിലോ കഞ്ചാവ്, അറസ്റ്റ്