വയനാട്ടിൽ പരാതി അന്വേഷിക്കാനെത്തിയ കീഴുദ്യോഗസ്ഥനെ മര്‍ദ്ദിച്ച് സിഐ, വിവാദം, ഒടുവിൽ സ്ഥലം മാറ്റം

By Web Team  |  First Published Feb 1, 2024, 7:32 AM IST

ഈ മാസം 19 ന് രാത്രി ആള്‍ക്കൂട്ടത്തില്‍ വെച്ച് മേലുദ്യോഗസ്ഥന്‍ വൈത്തിരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തല്ലിയത് വലിയ വിവാദമായിരുന്നു


കല്‍പ്പറ്റ: വൈത്തിരിയില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കാനെത്തിയതിനിടെ കീഴുദ്യോഗസ്ഥനെ മര്‍ദ്ദിച്ച സി.ഐക്ക് സ്ഥലംമാറ്റം. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വൈത്തിരി എസ്.എച്ച്.ഒ ബോബി വര്‍ഗീസിനെയാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

ഈ മാസം 19 ന് രാത്രി ആള്‍ക്കൂട്ടത്തില്‍ വെച്ച് മേലുദ്യോഗസ്ഥന്‍ വൈത്തിരി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറെ തല്ലിയത് വലിയ വിവാദമായിരുന്നു. സംഭവത്തിന്റെ വീഡിയോ കൂടി പ്രചരിച്ചതോടെ സംസ്ഥാനത്തെ പൊലീസ് സേനക്കാകെ സംഭവം കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Latest Videos

undefined

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം കിട്ടിയാണ് പൊലീസുകാർ സ്ഥലത്ത് എത്തിയത്. എന്നാൽ യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ് ഓഫീസർ വാഹനത്തിൽ നിന്ന് ഇറങ്ങിയില്ല. ഇതിനു പിന്നാലെയായിരുന്നു സംഭവം. അതേസമയം,  വൈകാരികതയിൽ ചെയ്തുപോയതെന്നാണ് ഇൻസ്പെക്ടറുടെ വിശദീകരണം. സംഭവത്തിൽ പരാതിയില്ലെന്ന് സിവിൽ പൊലീസ് ഓഫീസറും പ്രതികരിച്ചിരുന്നു. എന്നാൽ സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സ്ഥലം മാറ്റ നടപടി. 

click me!