ഒളിച്ചോടി വിവാഹിതനായി, 30 കാരനായ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി സഭ

By Web Team  |  First Published Jan 8, 2024, 10:13 AM IST

സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും 30കാരനെ നീക്കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാർപാപ്പയുടെ തീരുമാനം


അലബാമ: സ്കൂൾ വിദ്യാർത്ഥിനിയുമായി ഒളിച്ചോടി വിവാഹിതനായ കത്തോലിക്കാ പുരോഹിതനെ പുറത്താക്കി സഭ. അലബാമയിലെ മൊബൈലിലാണ് സംഭവം. അലക്സ് ക്രോ എന്ന 30കാരനായ പുരോഹിതനാണ് ഏതാനും മാസങ്ങൾക്ക് മുന്‍പ് 18കാരിയുമായി ഒളിച്ചോടി വിവാഹിതനായത്. ആറ് മാസത്തോളമായി ഇയാളുമായി ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടതിന് പിന്നാലെയാണ് സഭാ നേതൃത്വം അലക്സ് ക്രോയുടെ വൈദിക പട്ടം തിരിച്ചെടുത്തത്.

സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും 30കാരനെ നീക്കിക്കൊണ്ടാണ് ഫ്രാന്‍സിസ് മാർപാപ്പയുടെ തീരുമാനം. വൈദികപട്ടം ഉപേക്ഷിക്കാനായി അലക്സ് തന്നെ മുന്നോട്ട് വരികയായിരുന്നുവെന്നാണ് സഭ വിശദമാക്കുന്നത്. വൈദികന്‍ ഗസ്റ്റ് ലക്ചറായിരുന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയേയാണ് ഇയാൾ വിവാഹം ചെയ്തത്. 2023 ജൂലൈയിലായിരുന്നു ഇത്. വാലന്റൈന്‍ ദിനത്തിൽ വൈദികനെഴുതിയ കത്ത് പുറത്തായതിന് പിന്നാലെയാണ് ഇവർ തമ്മിലുള്ള ബന്ധം പുറത്തായത്.

Latest Videos

undefined

2021ലാണ് അലക്സ് വൈദിക പട്ടം സ്വീകരിച്ചത്. തിയോളജി വിദഗ്ധനായ പുരോഹിതന്‍ ബാധ ഒഴിപ്പിക്കൽ നടപടികളിൽ വിദഗ്ധനായിരുന്നു. അതിരൂപതയുടെ റിപ്പോർട്ട് അനുസരിച്ചാണ് വൈദികനെ പൌരോഹിത്യത്തിൽ നിന്ന് പുറത്താക്കിയത്. തുടർച്ചയായി ആറ് മാസത്തോളം സഭ നിർദ്ദേശിച്ച ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിന്നതിനേ തുടർന്നാണ് നടപടി. വൈദികനെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് അടക്കമുള്ളവ സഭാ നേതൃത്വം തന്നെ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമാനമായ മറ്റൊരു സംഭവത്തിൽ മിസോറിയിൽ കുമ്പസാരിപ്പിക്കുന്നതിനിടെ യുവതിയെ പീഡിപ്പിച്ച വൈദികനെതിരെ സഭാ കടുത്ത നടപടികൾ സ്വീകരിച്ചത് അടുത്തിടെയാണ്. സാമ്പത്തിക തിരിമറി സംബന്ധിച്ച ആരോപണങ്ങളും മിസോറിയിലെ ഈ പുരോഹിതനെതിരെ കണ്ടെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!