ലഹരി നൽകിയുള്ള മോഷണക്കേസിൽ വഴിത്തിരിവ്; പിന്നിൽ അന്തർ സംസ്ഥാന സംഘം, വീട്ടുജോലിക്കാരിയും ആള്‍മാറാട്ടം നടത്തി

By Web Team  |  First Published Jan 26, 2024, 9:31 PM IST

ഇതിനിടെ, കസ്റ്റഡിയിൽ വെച്ച് പ്രതിയായ രാംകുമാർ മരിച്ചതിനെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും


തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ ഭക്ഷണത്തിൽ ലഹരി നൽകി മോഷണത്തിന് ശ്രമിച്ചത് അന്തർ സംസ്ഥാന മോഷണ സംഘമെന്ന് പൊലീസ്. മോഷണത്തിനിടെ നാട്ടുകാർ പിടികൂടിയ ജനക് ഷായ്ക്ക് ഉത്തർപ്രദേശിൽ സമാനമായ നിരവധിക്കേസുകളുണ്ട്. ഇതിനിടെ, കസ്റ്റഡിയിൽ വെച്ച് രാംകുമാർ എന്ന പ്രതി മരിച്ചതിനെ കുറിച്ച് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.വർക്കല അയിരൂരിൽ മൂന്നു സ്ത്രീകള്‍ക്ക് ഭക്ഷണത്തിൽ ലഹരിവസ്തു കലർത്ത നൽകിയാണ് വീട്ടിൽ ജോലിക്കു നിന്ന സ്ത്രീ മോഷണം ആസൂത്രണം ചെയ്തത്. വീട്ടുകാർ മയങ്ങിയപ്പോള്‍ മറ്റ് നേപ്പാള്‍ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലുള്ളവരെ ബന്ധു വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതേ തുടർന്നാണ് നാട്ടുകാരെ വിവരം അറിയിച്ചു.

അയൽവാസികളെത്തിയിപ്പോഴാണ് മോഷ്ടാക്കള്‍ ഇറങ്ങിയോടിയത്.  ഇതിൽ രണ്ടു പേരെ നാട്ടുകാരാണ് പിടികൂടി അയിരൂർ പൊലിസിന് കൈമാറിയത്. മതിൽ ചാടുന്നതിനിടെ പരിക്കേറ്റ ജനക് ഷാ ഉത്ത‍ർപ്രദേശിലും മഹാരാഷ്ട്രയിലും  നിരവധി മോഷണം നടത്തിയിട്ടുണ്ട്.  നാട്ടുകാർ പിടികൂടിയ രാം കുമാർ ഇന്നലെ കോടതിയിൽ കുഴഞ്ഞു വീണ് മരിച്ചിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ പൊലീസ് തേടുകയാണ്. നേപ്പാളിലെയും ഇന്ത്യയിലെയും മൂന്ന് തിരിച്ചറിൽ കാർഡുകള്‍ ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ആർഡിഒയുടെ നേതൃത്വത്തിലുള്ള ഇൻക്വസ്റ്റിന് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹത്തിൽ മർദ്ദനമേറ്റ പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. 

Latest Videos

undefined


അതേസമയം മോഷണക്കേസിൽ മറ്റൊരു വഴിതിരുവുകൂടി ഉണ്ടായി. വീട്ടുജോലിക്കാരിയായി നിന്ന സ്ത്രീയും ആൾമാറാട്ടം നടത്തിയെന്നാണ് തെളിഞ്ഞത്.  സോകില എന്ന പേരിലായിരുന്നു ഇവർ ജോലിക്കെത്തിയിരുന്നത്. എന്നാൽ ഇവർ സോകിലയല്ലെന്നാണ് പോലീസ് പറയുന്നത്.  15 ദിവസം മുമ്പാണ് നേപ്പാള്‍ സ്വദേശി അഭിഷേക് സഹോദരിയെന്ന് പരിചയപ്പെടുത്തിയാണ് ഇവരെ  വർക്കലയിലെ വീട്ടിൽ ജോലിക്കെത്തിച്ചത്. അഭിഷേകിൻെര സഹോദരിയുടെ പേര് സോകിലയെന്നാണെങ്കിലും അത് മോഷണ സംഘത്തിലെ സ്ത്രീയല്ലെന്നാണ് പൊലീസ് നിഗമനം.  അഭിഷേകിനെയും സോകിലയെന്ന പേരിലെത്തിയ സ്ത്രീയെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാണ്. ഇവർ സഞ്ചരിച്ച ഓട്ടോ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. മോഷണ സംഘത്തിൽ ഒരാള്‍ കൂടിയുണ്ട്. വ‍ർക്കലയിൽ നിന്നും ട്രെയിൻ കയറി മോഷണ സംഘം ബംഗളൂരുവിലേക്ക് പോയെന്നാണ് വിവരം. അതേ സമയം ലഹരിവസ്തു കഴിച്ച് ആശുപത്രിയിൽ കഴിയുന്ന മൂന്ന് സ്ത്രീകളുടെ ആരോഗ്യനിലമെച്ചപ്പെട്ടു. നാട്ടുകാർ പിടികൂടി പ്രതികളിൽ നിന്നും മോഷ്ടിച്ച സ്വർണവും പണവും തിരിച്ചു കിട്ടിയിരുന്നു, 

ഘോഷയാത്രക്കിടെ ആടിപ്പാടി യുവാക്കൾ, വാക്കേറ്റത്തിനിടെ കത്തിക്കുത്ത്; യുവാവിന്‍റെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ

 

click me!