പെണ്‍സുഹൃത്തിനെ കൊല്ലാന്‍ ശ്രമം: യുവാവിന് 18 വര്‍ഷം തടവ്

By Web Team  |  First Published Jan 13, 2024, 9:49 PM IST

കോളേജില്‍ നൃത്ത അധ്യാപകനായ സുശാന്ത് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തി.


മംഗളൂരു: പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് 18 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. ദേരളക്കാട്ടെ സ്വദേശി സുശാന്ത് എന്ന ഷാനി(31)നാണ് മംഗളൂരു ജില്ലാ അഡീഷണല്‍ കോടതി തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 

2019 ജൂണ്‍ 28നായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗമ്പിള റോഡിലെ ശാന്തിധാമയ്ക്ക് സമീപത്ത് വച്ച് സുശാന്ത് പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി വയറ്റിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കുത്തുകയായിരുന്നു. തുടര്‍ന്ന് അതേ കത്തി കൊണ്ട് കഴുത്തും കൈത്തണ്ടയും മുറിച്ച് സുശാന്ത് ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

Latest Videos

undefined

കോളേജില്‍ നൃത്ത അധ്യാപകനായ സുശാന്ത് പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയോട് പ്രണയാഭ്യാര്‍ത്ഥന നടത്തി. വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചു. പെണ്‍കുട്ടി എതിര്‍പ്പ് അറിയിച്ചെങ്കിലും സുശാന്ത് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഇതോടെ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സുശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുശാന്ത് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. 


യുവാവിനെ കൊല്ലാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെള്ളറട ആറാട്ടുകുഴിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളറട കത്തിപ്പാറ കോളനിയില്‍ രാജേഷ് എന്ന ചുടല രാജേഷി(36 )നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട ആറാട്ടുകുഴി സ്വദേശി ഷെറിന്‍ (33)നെയാണ് ആക്രമിച്ചത്. രാജേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള മൂന്നു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്.ഐ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. വെള്ളിയാഴ്ച രാത്രി ബൈക്കുകളില്‍ എത്തിയ നാലാംഗ സംഘം ഷെറിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഷെറിന്റെ ശീരത്തിന്റെ നാലുഭാഗങ്ങളില്‍ കുത്തേറ്റിരുന്നുതായി പൊലീസ് അറിയിച്ചു. ഷെറിനെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

മൃതദേഹം അഴുകിയ നിലയില്‍, ദിവ്യയുടേതെന്ന് തിരിച്ചറിഞ്ഞത് എങ്ങനെ? പൊലീസ് മറുപടി 

 

click me!