രഹസ്യവിവരം, നിരീക്ഷണം: ഒടുവില്‍ 'അമ്പിളി' പിടിയില്‍, കണ്ടെടുത്തത് ഒന്നര കിലോ കഞ്ചാവ്

By Web Team  |  First Published Apr 16, 2024, 4:51 PM IST

രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപിന്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് എക്‌സൈസ്.


പത്തനംതിട്ട: പത്തനംതിട്ടയില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന് എക്‌സൈസ്. അടൂര്‍ ഏഴംകുളം സ്വദേശി അമ്പിളി എന്ന് വിളിക്കുന്ന വിപിന്‍ രാജിനെയാണ് അടൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് പിടികൂടിയത്. ചെറു പൊതികളിലാക്കി കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ഇയാള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു. വിപിന്‍ രാജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പരിശോധന സംഘത്തില്‍ ശശിധരന്‍പിള്ള, പി ഒ വേണുക്കുട്ടന്‍, സതീഷ്, വിമല്‍ കുമാര്‍, ജിതിന്‍, ഹസീല എന്നിവരുമുണ്ടായിരുന്നു. 


25 ലക്ഷത്തിന്റെ ഹെറോയിന്‍ പിടികൂടി

Latest Videos

undefined

പെരുമ്പാവൂര്‍: വിപണിയില്‍ ഏകദേശം 25 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയെന്ന് പെരുമ്പാവൂര്‍ പൊലീസ്. സംഭവത്തില്‍ തമിഴ്നാട് സ്വദേശി അബ്ബാസ് ഫിറോസിനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ കണ്ടം തറയില്‍ നിന്നാണ് 13 പെട്ടികളിലായി അടക്കം ചെയ്തിരുന്ന 129 ഗ്രാം ഹെറോയിന്‍ പിടികൂടിയത്. അബ്ബാസ് 45 വര്‍ഷത്തോളമായി പെരുമ്പാവൂരില്‍ സ്ഥിരതാമസമാണ്. ഷാഡോ സംഘം മാസങ്ങളായി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. 

കഴിഞ്ഞമാസം പെരുമ്പാവൂരില്‍ നിന്നു തന്നെ ഹെറോയിനുമായി പിടികൂടിയ അസം സ്വദേശിനിക്ക് ഹെറോയിന്‍ കൈമാറിയത് ഇയാളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എബി സജീവ് കുമാര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് ജിമ്മി, എക്സൈസ് ഓഫീസര്‍മാരായ ബാലു വിപിന്‍ദാസ്, വനിതാ സിവില്‍ എക്സൈസ് ഓഫീസറായ സുഗത ബിവി എന്നിവരും പങ്കെടുത്തു.

'ശൈലജക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അശ്ലീല സൈബര്‍ ആക്രമണം': വിമര്‍ശനവുമായി മന്ത്രി രാജീവ് 

 

tags
click me!