ഓൺലൈൻ പണം തട്ടിപ്പ്, കെവൈസി ബ്ലോക്ക് ഒഴിവാക്കാനെന്ന പേരിൽ 70കാരനെ പറ്റിച്ച് അജ്ഞാതർ, വൻതുക നഷ്ടം

By Web Team  |  First Published Jan 5, 2024, 2:29 PM IST

ഇതനുസരിച്ച് മുഹമ്മദ് സാലി ലിങ്ക് ഓപ്പൺ ആക്കുകയും കെ വൈ സി പുതുക്കുന്നതിനായി അതിലേക്ക് വന്ന ഒടിപി നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു.


ഹരിപ്പാട് : ഓൺലൈനിലൂടെയുള്ള പണം തട്ടിപ്പിൽ വയോധികന് നഷ്ടമായത് വൻതുകി. ഹരിപ്പാട് പിലാപ്പുഴ പള്ളിയുടെ വടക്കത്തിൽ മുഹമ്മദ് സാലി (70 ) യുടെ പണമാണ് നഷ്ടപ്പെട്ടത്. 43,000 രൂപയാണ് മുഹമ്മദ് സാലിക്ക് നഷ്ടപ്പെട്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്.

മുഹമ്മദ് സാലിയുടെ ഫോണിലേക്ക് ബാങ്കിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് ഒരു കോൾ വരികയും ബാങ്ക് അക്കൗണ്ടിന്റെ കെവൈസി ബ്ലോക്ക് ആണെന്നും ഇത്‌ ഒഴിവാക്കുന്നതിനായുള്ള ലിങ്ക് മൊബൈൽ അയച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇതനുസരിച്ച് മുഹമ്മദ് സാലി ലിങ്ക് ഓപ്പൺ ആക്കുകയും കെ വൈ സി പുതുക്കുന്നതിനായി അതിലേക്ക് വന്ന ഒടിപി നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു.

Latest Videos

undefined

ഉടൻതന്നെ ഇയാളുടെ എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും 42999 രൂപ പിന്‍വലിച്ചതായുള്ള സന്ദേശം ലഭിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് വ്യക്തമായത്. പണം നഷ്ടപ്പെട്ടതിനെ തുടർന്ന് മുഹമ്മദ് സാലി ഹരിപ്പാട് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!