42കാരി നടത്തിയിരുന്നു കഫേയിലെ പതിവ് സന്ദർശകനായിരുന്നു മൈക്കൽ. ഇവിടെ വച്ച് 42കാരിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്
ന്യൂയോർക്ക്: 42കാരിയെ വിമാനം ഉപയോഗിച്ച് വരെ ശല്യം ചെയ്യൽ 65കാരനായ പൈലറ്റ് വീണ്ടും പിടിയിൽ. പൈലറ്റ് തുടർച്ചയായി ശല്യപ്പെടുത്തുകയും പിന്തുടരുകയും ചെയ്യുന്നുവെന്ന 42കാരിയുടെ പരാതിയിൽ പൈലറ്റിനെതിരെ കോടതി ഉത്തരവ് നില നിൽക്കെ ഇവരെ വീണ്ടും ശല്യം ചെയ്തതിനാണ് ഇന്നലെ 65കാരനെ വീണ്ടും പിടികൂടിയത്. മൈക്കൽ അർണോൾഡ് എന്ന 65കാരനായ പൈലറ്റാണ് അറസ്റ്റിലായത്. മെറൂണ്‍ നിറത്തിലുള്ള ചെറുകാറിലായിരുന്നു ഇത്തവണ ഇയാൾ 42കാരിയെ പിന്തുടർന്നത്.
കഴിഞ്ഞ നാല് മാസത്തിനിടയില്‍ മൂന്നാമത്തെ തവണയാണ് പൈലറ്റ് 42കാരിയെ പിന്തുടർന്ന് പിടിയിലാവുന്നത്. ന്യൂയോർക്കിലെ ഫോർട്ട് ഹാർഡി പാർക്കിൽ വച്ചാണ് പൈലറ്റ് പിടിയിലായത്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന ഇയാളെ കഴിഞ്ഞ ഒക്ടോബറിലും സമാന കുറ്റകൃത്യത്തിന് പിടികൂടിയിരുന്നു. ഒറ്റ എന്‍ജിൻ ഉപയോഗിച്ച് പറക്കുന്ന ചെറുവിമാനമുപയോഗിച്ച് 42കാരിയുടെ വീടിന് മുകളിലൂടെ താഴ്ന്ന് പറന്ന് ഇവരുടേയും ഇവരുടെ വീടിന്റേയും ചിത്രമെടുത്തതിനായിരുന്നു ഇതിന് മുൻപ് ഇയാൾ പിടിയിലായത്. ഇത്തരത്തിൽ രഹസ്യ നിരീക്ഷണത്തിനിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഇയാൾ യുവതിക്ക് മെയിൽ ചെയ്തതോടെയാണ് യുവതി സംഭവമറിഞ്ഞത്. പിന്നാലെ ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലിലൂടെ 42കാരിയുടെ മകളെ ഭീഷണിപ്പെടുത്തിയതും ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
undefined
ഇതിന് പിന്നാലെയാണ് 45കാരി കോടതിയെ സമീപിച്ച് ഇയാൾക്കെതിരെ വിലക്കിനുള്ള ഉത്തരവ് നേടിയിരുന്നു. ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷമാണ് മൈക്കൽ 42കാരിയെ വീണ്ടും പിന്തുടർന്നത്. ഇതോടെ ജാമ്യമില്ലാ വകുപ്പുകളോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളുടെ മാനസികാരോഗ്യം പരിശോധിക്കുമെന്നും പൊലീസ് വിശദമാക്കി.
42കാരി നടത്തിയിരുന്നു കഫേയിലെ പതിവ് സന്ദർശകനായിരുന്നു മൈക്കൽ. ഇവിടെ വച്ച് 42കാരിയോട് മോശമായി പെരുമാറിയതിന് ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഇതിന് പിന്നാലെയാണ് ചിത്രങ്ങളും വീഡിയോകളും അയച്ച് ഇയാൾ ഓൺലൈൻ സ്റ്റോക്കിംഗ് ആരംഭിച്ചത്. ഇതിനെതിരെ 42കാരി പരാതിപ്പെട്ടതോടെയാണ് 2019 മുതൽ ഇയാൾ നേരിട്ട് ശല്യപ്പെടുത്താൻ ആരംഭിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം