അയൽവാസിയുടെ കൂർക്കം വലി കാരണം ഉറക്കം പോയി, 62കാരനെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ

By Web Team  |  First Published Aug 13, 2024, 12:13 PM IST

കൂർക്കം വലി മൂലം ഉറക്കം നഷ്ടമാവുന്നത് നിത്യജീവിതത്തെ സാരമായി ബാധിക്കാൻ തുടങ്ങിയതോടെയാണ് അയൽവാസി ഇയാളുടെ അടുത്ത് പരാതിയുമായി എത്തിയത്. സംസാരം വാക്കേറ്റത്തിലേക്ക് നീണ്ടതിന് പിന്നാലെ 56കാരൻ കയ്യിലുണ്ടായിരുന്ന കത്തിവച്ച് അയൽവാസിയെ കുത്തുകയായിരുന്നു


പെൻസിൽവാനിയ: ഉറക്കത്തിൽ വലിയ ശബ്ദത്തിൽ കൂർക്കം വലിച്ചതിനേ ചൊല്ലിയുള്ള വാക്കേറ്റത്തിനിടയിൽ അയൽവാസിയെ കുത്തിക്കൊന്ന 56കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഫിലാഡെൽഫിയയിലാണ് സംഭവം. പെൻസിൽവാനിയ സ്വദേശിയായ ക്രിസ്റ്റഫർ കേസി എന്നയാൾക്കാണ് മോണ്ട്ഗോമെരി കൌണ്ടി കോടതി 23 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ശിക്ഷ പൂർത്തിയായ ശേഷം മൂന്ന് വർഷം പൊലീസ് നിരീക്ഷണത്തിൽ തുടരണമെന്നും കോടതി വിശദമാക്കി. ജനുവരി മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. 

കൊലപാതകത്തിനുള്ള മൂന്ന് കുറ്റങ്ങളാണ് 56കാരനെതിരെ ചുമത്തിയിരുന്നത്. സംഭവത്തിൽ കുറ്റക്കാരനാണെന്ന് ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. അയൽവാസിയായ 62കാരൻ റോബർട്ട് വാലസ് എന്നയാളെയാണ് 56കാരൻ കൊലപ്പെടുത്തിയത്. കൂർക്കം വലിയേ ചൊല്ലിയുള്ള തർക്കത്തിനിടയിൽ ജനലിലൂടെയാണ് ഇയാൾ അയൽവാസിയായ 62കാരനെ കുത്തിപരിക്കേൽപ്പിച്ചത്. നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ 62കാനെ വീട്ടിൽ നിന്ന് 50 അടി അകലെ രക്തം വാർന്ന് മരിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. 

Latest Videos

undefined

സൈനികർ ഉപയോഗിക്കുന്നതിന് സമാനമായ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണ സ്ഥലത്ത് എത്തിയ പൊലീസ് റോബർട്ട് വാലസിന്റെ മൊബൈൽ ഫോണും രക്തവും ക്രിസ്റ്റഫറിന്റെ വീട്ടുമുറ്റത്ത് നിന്ന് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനിടെ വീടിന്റെ ജനൽ ചില്ലുകളും ഇയാളുടെ വീടിന്റെ പരിസരത്ത് നിന്ന് കണ്ടെത്തിയിരുന്നു. 

നിരവധി തവണയാണ് 62കാരന് കത്തി കൊണ്ടുള്ള കുത്തേറ്റത്. ക്രിസ്റ്റഫറിന്റെ വലിയ ശബ്ദത്തിലുള്ള കൂർക്കം വലി മൂലം ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്നും ഇത് ജോലി ചെയ്യാൻ പോലും ആവാത്ത സാഹചര്യത്തിൽ 62കാരനെ എത്തിച്ചതിന് പിന്നാലെയാണ് അയൽവാസിയോടെ പരാതി പറഞ്ഞതെന്നാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ വിശദമാക്കുന്നത്. കോടതിയിൽ വച്ച് കൊലപാതക കാരണമായ വാക്കേറ്റത്തിനേക്കുറിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളോട് 56കാരൻ ക്ഷമാപണം നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!