പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം, ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവ് ശിക്ഷ

By Web Team  |  First Published Feb 2, 2024, 9:30 AM IST

സ്കൂൾ കൌൺസിലറെ കാണാനിറങ്ങിയ പെൺകുട്ടി ഡോറിൽ തട്ടി വീണപ്പോൾ സഹായിക്കാനായി എത്തിയ ശേഷമായിരുന്നു കുറ്റകൃത്യം നടന്നത്. സഹായിച്ചതിന് പെൺകുട്ടി സൈനികൻ നന്ദി പറഞ്ഞിരുന്നു. പിന്നാലെ പെൺകുട്ടിയെ സൈനികൻ സംസാരിച്ച് വീഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.


സിംഗപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജനായ സൈനികന് സിംഗപ്പൂരിൽ തടവ് ശിക്ഷ. സിംഗപ്പൂർ ആർമ്ഡ് ഫോഴ്സസിലെ വാറന്റ് ഓഫീസറായ 50 വയസുകാരനാണ് 10 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. 2021 ഡിസംബറിലായിരുന്നു 50കാരനായ സൈനികൻ പെൺകുട്ടിയെ പീഡിപ്പിച്ചത്. സുബ്രമണ്യൻ തബുരാൻ രംഗസാമി എന്ന ഇന്ത്യൻ വംശജനായ സൈനികനാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.

സംഭവത്തിൽ ഇയാൾ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു. നേരത്തെ പെണ്‍കുട്ടിയുടെ പരാതി രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുബ്രമണ്യനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോടതി വിധിക്ക് പിന്നാലെ സുബ്രമണ്യനെ സർവ്വീസിൽ നിന്ന് നീക്കുന്നതടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. സ്കൂൾ കൌൺസിലറെ കാണാനിറങ്ങിയ പെൺകുട്ടി ഡോറിൽ തട്ടി വീണപ്പോൾ സഹായിക്കാനായി എത്തിയ ശേഷമായിരുന്നു കുറ്റകൃത്യം നടന്നത്. സഹായിച്ചതിന് പെൺകുട്ടി സൈനികൻ നന്ദി പറഞ്ഞിരുന്നു. പിന്നാലെ പെൺകുട്ടിയെ സൈനികൻ സംസാരിച്ച് വീഴ്ത്തി പീഡിപ്പിക്കുകയായിരുന്നു.

Latest Videos

undefined

കൃത്യം നടക്കുന്ന സമയത്ത് പെൺകുട്ടിയുടെ പ്രായത്തേക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഏർപ്പെടുന്നത് കുറ്റകൃത്യത്തിലാണെന്നും അറിവുണ്ടായിരുന്നുവെന്നാണ് കുറ്റസമ്മതം നടത്തിയപ്പോൾ സൈനികൻ വിശദമാക്കിയത്. സംഭവത്തിന് ശേഷം പെൺകുട്ടിയുമായി ഫോണിലൂടെ ബന്ധം പുലർത്താനും സൈനികൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

സമാനമായ മറ്റൊരു സംഭവത്തിൽ വിമാനയാത്രയ്ക്കിടെ 14 വയസുകാരിയായ സഹയാത്രികയ്ക്ക് മുന്നിൽ വച്ച് സ്വയം ഭോഗം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഡോക്ടറെ വെറുതെ വിട്ടു. 33 കാരനായ ഡോ സുദീപ്ത മൊഹന്തിയേയാണ് ബോസ്റ്റണിലെ വിചാരണക്കോടതി വെറുതെ വിട്ടത്. മൂന്ന് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുവ ഡോക്ടർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയത്.

click me!