ബിസിനസുകാരായ ദമ്പതികൾക്ക് ഐടി കൺസൾട്ടന്റ് ആയി സഹായങ്ങൾ ചെയ്ത് നൽകിയ യുവാവ് വളരെ പെട്ടന്ന് തന്നെ ദമ്പതികളുടെ വിശ്വാസം നേടിയത്. ഇതിന് ശേഷമാണ് ദമ്പതികളെ ഒഴിവാക്കി ബിസിനസും സമ്പാദ്യവും സ്വന്തമാക്കാനുള്ള പദ്ധതി യുവാവ് ആരംഭിക്കുന്നത്
എസെക്സ്: ടെക്കി ചമഞ്ഞ് ദമ്പതികളുമായി ചങ്ങാത്തത്തിലായി പിന്നാലെ വർഷങ്ങൾ നീണ്ട പ്ലാനിൽ ഞെട്ടിക്കുന്ന കൊലപാതകം. 34കാരന് 37 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി.എസ്കസിലാണ് സംഭവം. പല വിധ ആളുകളുടെ പേരിൽ ദമ്പതികളെ ബന്ധപ്പെടുകയും ഡോക്ടറെന്ന പേരിൽ അനാവശ്യ മരുന്നുകൾ അടക്കം നൽകിയായിരുന്നു കൊലപാതകം. 2014ലാണ് ലൂക്ക് ഡിവിറ്റ് എന്ന യുവാവ് കരോൾ ബക്സറ്ററിനേയും ഭർത്താവ് സ്റ്റീഫൻ ബക്സ്റ്ററിനേയും പരിചയപ്പെടുന്നത്. ബിസിനസുകാരായ ദമ്പതികൾക്ക് ഐടി കൺസൾട്ടന്റ് ആയി സഹായങ്ങൾ ചെയ്ത് നൽകിയ യുവാവ് വളരെ പെട്ടന്ന് തന്നെ ദമ്പതികളുടെ വിശ്വാസം നേടിയത്. ഇതിന് ശേഷമാണ് ദമ്പതികളെ ഒഴിവാക്കി ബിസിനസും സമ്പാദ്യവും സ്വന്തമാക്കാനുള്ള പദ്ധതി യുവാവ് ആരംഭിക്കുന്നത്.
പത്ത് വർഷം കൊണ്ട് 20ൽ അധികം പേർ ചമഞ്ഞാണ് യുവ ദമ്പതികളെ ബന്ധപ്പെട്ടിരുന്നത്. ദമ്പതികളുടെ ഡോക്ടറായും യുവാവ് എത്തി. സാങ്കേതിക വിദ്യാ സഹായത്തോടെ വോയിസ് മോഡുലേറ്റ് ചെയ്ത് അടക്കമായിരുന്നു ഇയാളുടെ തട്ടിപ്പ്. യുവാവുമായി സ്ഥിരം ഫോണിലൂടെയും അല്ലാതെയും ദമ്പതികൾ ബന്ധപ്പെട്ടിരുന്നു. 2023 ഏപ്രിൽ മാസം 9നാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് രണ്ട് ദിവസം മുൻപ് യുവാവ് ദമ്പതികളെ സന്ദർശിച്ചിരുന്നു. തുടക്കത്തിൽ കാർബണ മോണോക്സൈഡ് ശ്വസിച്ചാണ് ദമ്പതികൾ മരിച്ചതെന്നായിരുന്നു പൊലീസ് വിലയിരുത്തിയിരുന്നത്. എന്നാൽ വിഷ പരിശോധനയിലാണ് അമിതമായ അളവിൽ മരുന്ന് അകത്ത് എത്തിയാണ് ദമ്പതികളുടെ മരണമെന്ന് പൊലീസ് കണ്ടെത്തിയത്.
undefined
ഇതോടെയാണ് പൊലീസ് കൊലപാതകക്കേസിൽ അന്വേഷണം ആരംഭിച്ചത്. വേദനാസംഹാരിയായി നൽകുന്ന മരുന്നിന്റെ അമിതമായ സാന്നിധ്യം ദമ്പതികളുടെ രക്തത്തിലും കണ്ടെത്തിയിരുന്നു. ഓൺലൈൻ ഇടപാടുകൾ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് കുടുങ്ങിയത്. യുവാവിന്റെ വീട് പരിശോധിച്ചതിൽ വലിയ അളവിൽ യുവാവിന്റെ വീട്ടിൽ നിന്ന് വേദനാസംഹാരി പൊലീസ് കണ്ടെത്തിയിരുന്നു.
ദമ്പതികൾ അഭിഭാഷകന് നൽകിയതിന് വിഭിന്നമായി സ്വന്തുക്കളും ബിസിനസും യുവാവിന് പൂർണമായി കൈകാര്യം ചെയ്യുന്നതിന് നിർദ്ദേശിച്ചുള്ള ദമ്പതികളുടെ വിൽപത്രവും പൊലീസ് കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് വർഷങ്ങൾ നീണ്ട പദ്ധതി അനുസരിച്ചാണ് ദമ്പതികൾ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ ണാസത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം