തിരക്കേറിയ റോഡിൽ കാർ സ്റ്റണ്ട്, പൊലീസുകാരനായ പിതാവിനെ വിവരം അറിയിച്ച എസിപിയെ ആക്രമിച്ച് 25കാരൻ

By Web TeamFirst Published Feb 10, 2024, 2:53 PM IST
Highlights

25കാരന്റെ പൊലീസുകാരനായ പിതാവിനെ വിവരം അറിയിച്ചതിനും പിതാവെത്തി പൊലീസിന് മുന്നിൽ വച്ച് മുഖത്തടിച്ചതിനും പിന്നാലെയാണ് 25കാരൻ എസിപിക്ക് നേരെ എസ്യുവി ഓടിച്ച് കയറ്റിയത്

ഗുരുഗ്രാം: റോഡിൽ കാർ അപകടകരമായി വാഹനം ഓടിച്ച യുവാവിനെ കുറിച്ച് പൊലീസുകാരനായ പിതാവിന് വിവരം നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് യുവാവ്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണറെയാണ് തരുൺ കുമാറെന്ന 25കാരൻ ആക്രമിച്ചത്. ദ്വാരക എക്സ്പ്രസ് വേയിലായിരുന്നു യുവാവിന്റ കാർ ഉപയോഗിച്ചുള്ള അഭ്യാസ പ്രകടനം. 

അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ കാർ പൊലീസ് പിടികൂടിയിരുന്നു. മൂന്നാഴ്ചയ്ക്ക് മുൻപായിരുന്നു സംഭവം. ഈ സംഭവത്തേക്കുറിച്ച് പൊലീസ് യുവാവിന്റെ പൊലീസുകാരനായ പിതാവിനെ അറിയിച്ചിരുന്നു. ക്ഷുഭിതനായ പിതാവ് തരുൺ കുമാറിന്റെ മുഖത്തടിച്ചിരുന്നു. ഇതിൽ പ്രകോപിതനായ യുവാവാണ് പൊലീസ് ഉദ്യോഗസ്ഥനെ എസ്യുവി ഉപയോഗിച്ച് ആക്രമിച്ചത്. 

Latest Videos

വയറിനും കാൽമുട്ടിനുമാണ് എസിപി വരുൺ ദാഹിയയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 17നാണ് സാഹസിക ഡ്രൈംവിംഗിന് പൊലീസ് പിടികൂടിയത്. രാത്രി പെട്രോളിംഗിന് ഇടയിലായിരുന്നു ഇത്. ഗുരുഗ്രാം സ്പെഷ്യൽ പൊലീസ് ഓഫീസറുടെ മകനാണ് യുവാവ് എന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി. 

ഇതോടെ പിതാവിനെ വിളിക്കാൻ എസിപി യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസുകാരനായ പിതാവ് മകനെ എസിപിക്ക് മുന്നിൽ വച്ച് മുഖത്തടിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായി സ്ഥലത്ത് നിന്ന് പോകുന്നതിനിടെയാണ് എസ്യുവി കൊണ്ട് യുവാവ് എസിപിയെ ഇടിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!