ശബ്ദം കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി കണ്ടത് ചോരയിൽ കുളിച്ച നിലയിൽ 19 കാരിയെ; 14-ാം നിലയിൽ നിന്നും ചാടി മരിച്ചു

By Web Team  |  First Published Jan 4, 2024, 7:26 PM IST

സംഭവത്തിൽ പൊലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്


മുംബൈ: മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തി​ന്‍റെ പതിനാലാം നിലയിൽ നിന്നും ചാടി 19 കാരി ആത്മഹത്യ ചെയ്തു. മുംബൈ അന്ധേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ ​ബുധനാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം ഉണ്ടായത്. മുംബൈയിലെ താനെ സ്വദേശിയായ വിധി പ്രമോദ് കുമാർ സിംഗാണ് ആത്മഹത്യ ചെയ്തത്. വിലെ പാർലെയിലെ മിതിഭായ് കോളേജിലെ വിദ്യാർഥിയായിരുന്നു വിധി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിധി അന്ധേരിയിലെ മില്ല്യണയർ ഹെറിറ്റേജിൽ പേയിങ് ​ഗ​സ്റ്റായി താമസിച്ചു വരികയായിരുന്നു. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസി​ന്റെ പ്രാഥമിക നി​ഗമനം.

ഖൽബിലൂറുന്ന 'പാരഗൺ' രുചിയുടെ ആരാധകരെ, ഇതിലും വലുത് എന്തുവേണം! ക്രൊയേഷ്യയിൽ നിന്ന് ഒരു വലിയ 'സന്തോഷം'

Latest Videos

undefined

ഫ്ലാറ്റിലെ സെക്യൂരിറ്റിയാണ് രക്തത്തിൽ കുതിർന്ന വിധിയുടെ മ‍ൃതദേഹം ആദ്യം കാണുന്നത്. ഉടനെ സെക്യൂരിറ്റി ഡി എൻ ന​ഗർ പൊലീസ് ​സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വിധി എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കുറിപ്പിൽ താൻ വിഷാദ രോ​ഗത്തിന് അടിമയാണെന്നും അതി​​ന്റെ ഫലമായി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചെന്നും എഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

എന്നാൽ ആത്മഹത്യയുടെ കൃത്യമായ കാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അപകടമരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായി മറ്റൊന്നും ​ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് താനെ നിവാസികളായ വിധിയുടെ മാതാപിതാക്കളോട് പൊലീസ് അറിയിച്ചിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471 255 2056).

click me!