വടക്കഞ്ചേരിയിൽ 188.5 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

By Web Team  |  First Published May 2, 2024, 4:29 PM IST

ആന്ധ്രപ്രദേശിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്നതായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് വിഭാഗം പരിശോധന നടത്തിയത്.


പാലക്കാട്: വടക്കഞ്ചേരിയില്‍  188.5 കിലോ കഞ്ചാവ് പിടിച്ച കേസില്‍ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ വീതം പിഴയും.  പാലക്കാട് സ്വദേശികളായ ശിവകുമാർ (47), രാജേഷ് (43), തൃശ്ശൂർ സ്വദേശികളായ ഷെറിൻ (36), അമർജിത് (30) എന്നിവർക്കാണ് ശിക്ഷ. പാലക്കാട് ജില്ലാ അഡിഷണൽ സെഷൻ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

2022 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വടക്കഞ്ചേരി മംഗലം പാലത്തിന് സമീപം വെച്ചാണ്  കഞ്ചാവ് പിടികൂടിയത്. ആന്ധ്രപ്രദേശിൽ നിന്ന് കാറിൽ കടത്തിക്കൊണ്ട് വന്നതായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് വിഭാഗം പരിശോധന നടത്തിയത്.

Latest Videos

undefined

ശിവകുമാറിനെതിരെ നേരത്തേ കഞ്ചാവ് കേസും, സ്വര്‍ണ കവര്‍ച്ചാ കേസുമുള്ളതാണ്. ഷെറിന്‍റെ പേരില്‍ അടിപിടി കേസും രാജേഷിനെതിരെ കഞ്ചാവ് കേസുമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ തന്നെയാണ് പ്രതികള്‍.  

Also Read:- മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ വെട്ടി അമ്മ; തലയ്ക്കും നെഞ്ചിലും വെട്ടേറ്റു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!