ഓസ്ട്രേലിയയെ ഒഴിവാക്കുകയല്ല. ഒപ്പം നാലാം ടീമായി വെസ്റ്റ് ഇന്‍ഡീസോ ന്യൂസിലന്‍റോ സെമിയില്‍ എത്തിയേക്കും. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാനും ലോകകപ്പ് ഏറെ മികച്ചതാക്കിയെന്നും യുവി പറഞ്ഞു
മാഞ്ചസ്റ്റര്‍: ലോകകപ്പ് പോരാട്ടങ്ങള്‍ ആവേശം സൃഷ്ടിക്കുമ്പോള്‍ കിരീടം ആര് നേടുമെന്നുള്ള സാധ്യതകള്‍ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം യുവ്‍രാജ് സിംഗ്. കഴിഞ്ഞ ദിവസം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച യുവി ഇന്ത്യക്കൊപ്പം ഇംഗ്ലണ്ടിനും ലോകകപ്പ് നേടാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചിക്കുന്നത്.
ക്രിക്കറ്റ് ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് യുവിയുടെ പ്രവചനം വന്നത്. ഇന്ത്യക്ക് വലിയ സാധ്യതകളാണ് ലോകകപ്പില്‍ ഉള്ളത്. ഇന്ത്യയോ ഇംഗ്ലണ്ടോ ലോകകപ്പ് നേടുമെന്നാണ് കരുതുന്നത്. ഈ ലോകകപ്പ് ഇതുവരെ മുന്നോട്ട് പോയത് കണക്കാക്കിയാണ് തന്‍റെ പ്രവചനമെന്നും യുവി പറഞ്ഞു.
ഓസ്ട്രേലിയയെ ഒഴിവാക്കുകയല്ല. ഒപ്പം നാലാം ടീമായി വെസ്റ്റ് ഇന്‍ഡീസോ ന്യൂസിലന്‍റോ സെമിയില്‍ എത്തിയേക്കും. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് പാക്കിസ്ഥാനും ലോകകപ്പ് ഏറെ മികച്ചതാക്കിയെന്നും യുവി പറഞ്ഞു. ഇന്ത്യ ക്രിക്കറ്റിലെ യുവരാജാവും പോരാട്ട വീര്യത്തിന്റെ പ്രതിരൂപവുമായ യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഈ മാസം പത്തിനാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. 40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു. 2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.