എല്ലാ മേഖലകളിലും ഏറ്റവും മികച്ച താരങ്ങള്‍ ഉള്ള സംഘമെന്നാണ് ഇന്ത്യന്‍ ടീമിനെ വോണ്‍ വിശേഷിപ്പിച്ചത്. ഓരോ ടീമും ഒന്നോ രണ്ടോ മാച്ച് വിന്നേഴ്സ് ആയ താരങ്ങളുള്ളപ്പോള്‍ ഇന്ത്യക്ക് അത് കുറഞ്ഞത് അഞ്ച് പേരുണ്ട്. ഇംഗ്ലണ്ടിന്റെ കാര്യവും അങ്ങനെ തന്നെയാണ്
ലണ്ടന്‍: ഇത്രയും നാള്‍ വഴുതിപ്പോയ ലോക കിരീടം ഇത്തവണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നേടിയെടുക്കാന്‍ സാധിക്കുമെന്ന ഉറച്ച് വിശ്വാസത്തിലാണ് ഇംഗ്ലീഷ് ടീം. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ച് ഓരോ പൊസിഷനിലും ഏറ്റവും മികച്ച താരങ്ങളുമായാണ് ഇംഗ്ലണ്ട് ഇത്തവണ വിശ്വപോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്.
ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണും ഇതേ അഭിപ്രായക്കാരനാണ്. ലോകകപ്പ് നേടാന്‍ ഏറ്റവും അധികം സാധ്യത രണ്ട് ടീമുകള്‍ക്കാണെന്ന് വോണ്‍ പ്രവചിക്കുന്നു. അതില്‍ ഒരു ടീം ഇംഗ്ലണ്ടാണെങ്കില്‍ മറ്റൊരു സംഘം ഇന്ത്യയാണ്. ലോക റാങ്കിംഗില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ള ടീമുകള്‍ക്ക് തന്നെയാണ് ലോക കിരീടം നേടാന്‍ പ്രാപ്തിയുള്ളതെന്നാണ് വോണിന്‍റെ പ്രവചനം.
ഒപ്പം ഓസ്ട്രേലിയയും കറുത്ത കുതിരകളായി വെസ്റ്റ് ഇന്‍ഡീസും സെമിയില്‍ എത്തുമെന്നും വോണ്‍ പ്രവചിച്ചു. എല്ലാ മേഖലകളിലും ഏറ്റവും മികച്ച താരങ്ങള്‍ ഉള്ള സംഘമെന്നാണ് ഇന്ത്യന്‍ ടീമിനെ വോണ്‍ വിശേഷിപ്പിച്ചത്. ഓരോ ടീമും ഒന്നോ രണ്ടോ മാച്ച് വിന്നേഴ്സ് ആയ താരങ്ങളുള്ളപ്പോള്‍ ഇന്ത്യക്ക് അത് കുറഞ്ഞത് അഞ്ച് പേരുണ്ട്.
ഇംഗ്ലണ്ടിന്റെ കാര്യവും അങ്ങനെ തന്നെയാണ്. ഇന്ത്യയും ഇംഗ്ലണ്ടും ഓസ്ട്രേലിയയും അവസാന നാലില്‍ എത്തിയില്ലെങ്കില്‍ അത് നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇന്ത്യ ചെയ്യുന്ന കാര്യങ്ങള്‍ പകര്‍ത്താന്‍ ഒരുപാട് ടീമുകള്‍ ശ്രമിക്കുന്നുണ്ടെന്നും വോണ്‍ കൂട്ടിച്ചേര്‍ത്തു.