ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയില്‍ ബാറ്റ്‌സ്ന്മാരെ പഴിച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. മത്സരശേഷം സംസാരിക്കുകയായിരുന്നു സര്‍ഫറാസ്. ടോന്റണില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ തോല്‍വി.
ടോന്റണ്‍: ഓസ്‌ട്രേലിയക്കെതിരായ തോല്‍വിയില്‍ ബാറ്റ്‌സ്ന്മാരെ പഴിച്ച് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ്. മത്സരശേഷം സംസാരിക്കുകയായിരുന്നു സര്‍ഫറാസ്. ടോന്റണില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിനായിരുന്നു പാക്കിസ്ഥാന്റെ തോല്‍വി. ഇംഗ്ലണ്ടിനെതിരെ ഒരു മത്സരരത്തില്‍ മാത്രമാണ് പാക്കിസ്ഥാന് ഇതുവരെ ജയിക്കാന്‍ കഴിഞ്ഞത്. ഒരു മത്സരം മഴയെടുത്തപ്പോള്‍ ഓസീസിനോടും വെസ്റ്റ് ഇന്‍ഡീസിനോടും പരാജയപ്പെടുകയായിരുന്നു.
മത്സരത്തിന്റെ ഫലത്തില്‍ ഏറെ നിരാശയുണ്ടെന്ന് സര്‍ഫറാസ് പറഞ്ഞു. പാക് ക്യാപ്റ്റന്‍ തുടര്‍ന്നു.. 140ന് മൂന്ന് എന്ന നിലയില്‍ നിന്ന് 15 പന്തുകള്‍ക്കിടെ മൂന്ന് വിക്കറ്റുകള്‍ പെട്ടന്ന് നഷ്ടമായി. ഹസന്‍ അലിയും വഹാബ് റിയാസും മികച്ച രീതിയില്‍ ബാറ്റേന്തിയത് മാത്രമാണ് പോസിറ്റീവായിട്ട് പറയാനുള്ളത്.
മുഹമ്മദ് ആമിറ് ഒഴികെ ആര്‍ക്കും മികച്ച രീതിയില്‍ പന്തെറിയാന്‍ കഴിഞ്ഞില്ല. ബാറ്റിങ് നിരയില്‍ ആദ്യ നാല് പേര്‍ റണ്‍സ് കണ്ടെത്തി മികച്ച തുടക്കം നല്‍കിയാല്‍ മാത്രമെ കാര്യമുള്ളൂ. ഇന്ത്യക്കെതിരെ കഴിവിന്റെ പരമാവധി ശ്രമിക്കും. സര്‍ഫറാസ് പറഞ്ഞു നിര്‍ത്തി.