100 ശതമാനം ആത്മാര്‍ത്ഥതയോടെ കളിക്കാന്‍ പറഞ്ഞു, കഷ്ടിച്ച് 100 റണ്‍സടിച്ച് പാക്കിസ്ഥാന്‍ ടീം. ഇതോടെ തോറ്റ് കഴിഞ്ഞ് ഇമ്രാന്‍ ഖാന് ആരാധകരുടെ വക ട്രോള്‍.
ലാഹോര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ പാക്കിസ്ഥാന്‍ തോറ്റതില്‍ പണി കിട്ടിയത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്. മത്സരത്തിന് മുന്‍പ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയും മുന്‍ ലോകകപ്പ് നായകനുമായ ഇമ്രാന്‍ ഖാന്‍റ ഒരു ട്വീറ്റുണ്ടായിരുന്നു. ആ ട്വീറ്റാണ് ആരാധകരെ മത്സരശേഷം ചൊടിപ്പിച്ചത്.
undefined
"മത്സരത്തിന് മുന്‍പ് പാക്കിസ്ഥാന്‍ താരങ്ങള്‍ക്ക് എന്‍റെ ഉപദേശം ഇതാണ്. 100 ശതമാനം ആത്‌മാര്‍ത്ഥതയോടെ കളിക്കുക. അവസാന പന്ത് വരെ പോരാടുക, തോല്‍ക്കുമെന്ന ഭയം ഒരിക്കലും മനസില്‍ കടന്നുവരാതിരിക്കട്ടെ. പാക്കിസ്ഥാന്‍ ജനതയുടെ എല്ലാ പ്രാര്‍ത്ഥനകളും പിന്തുണയും സര്‍ഫറാസിനും ടീമിനും ഉണ്ട്"- ഇതായിരുന്നു ഇമ്രാന്‍റെ ട്വീറ്റ്. 1992 ലോകകപ്പില്‍ പാക്കിസ്ഥാനെ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഇമ്രാന്‍ ഖാന്‍.
My advice to the Pakistan team today is what I would tell my players before a match: Give your 100 percent, fight to the last ball and never let the fear of losing enter your mind, influence your strategy or play. Pakistan’s prayers and support are with Sarfaraz and the team.
— Imran Khan (@ImranKhanPTI)എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ ആരാധകര്‍ ഇമ്രാന്‍ ഖാനെ ട്രോളുകയാണ്. ഏഴ് വിക്കറ്റിന്‍റെ വമ്പന്‍ തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. പോരാത്തതിന് വെറും 105 റണ്‍സില്‍ പുറത്തായി എന്ന നാണക്കേടും. നോട്ടിംഗ്‌ഹാമില്‍ ഏഴ് വിക്കറ്റിന്‍റെ തോല്‍വിയാണ് പാക്കിസ്ഥാന്‍ വഴങ്ങിയത്. പാക്കിസ്ഥാന്‍റെ 105 റണ്‍സ് പിന്തുടര്‍ന്ന കരീബിയന്‍ സംഘം 13.4 ഓവറില്‍ ജയത്തിലെത്തി. ക്രിസ് ഗെയ്‌ലിന്‍റെ അര്‍ദ്ധ സെഞ്ചുറിയും(34 പന്തില്‍ 50), നിക്കോളാസ് പുരാന്‍റെ വെടിക്കെട്ടുമാണ്(19 പന്തില്‍ 34) വിന്‍ഡീസിന് ജയം സമ്മാനിച്ചത്.
നേരത്തെ, വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. റസല്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തി. 22 റണ്‍സ് വീതമെടുത്ത ഫഖര്‍ സമനും ബാബര്‍ അസമുമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍മാര്‍. നായകന്‍ സര്‍ഫറാസിന് നേടാനായത് എട്ട് റണ്‍സ്.