ഡേവിഡ് വാര്‍ണര്‍ പുറത്തായെങ്കിലും സഹ ഓപ്പണറും നായകനുമായ ആരോണ്‍ ഫിഞ്ച് അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു.
ഓവല്‍: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഡേവിഡ് വാര്‍ണര്‍ പുറത്തായെങ്കിലും സഹ ഓപ്പണറും നായകനുമായ ആരോണ്‍ ഫിഞ്ച് അര്‍ദ്ധ സെഞ്ചുറി പിന്നിട്ടു. 22 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 97 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. ഫിഞ്ചും(56) ഖവാജയുമാണ്(10) ക്രീസില്‍. 53 പന്തിലാണ് ഫിഞ്ചിന്‍റെ 24-ാം ഏകദിന ഫിഫ്‌റ്റി.
ഫിഞ്ചും വാര്‍ണറും കരുതലോടെയാണ് ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. വെടിക്കെട്ട് ബാറ്റിംഗ് ഇന്നും പുറത്തെടുക്കാന്‍ വാര്‍ണര്‍ക്ക് കഴിഞ്ഞില്ല. 48 പന്തില്‍ 26 റണ്‍സെടുത്ത് നില്‍ക്കവേ വാര്‍ണറെ 17-ാം ഓവറില്‍ ധനഞ്ജയ ഡിസില്‍വ ബൗള്‍ഡാക്കുകയായിരുന്നു. പാക്കിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടി കളിയിലെ താരമായിരുന്നു വാര്‍ണര്‍.
ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണാരത്‌നെ ഓസീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഫോമിലല്ലാത്ത നഥാന്‍ കോള്‍ട്ടര്‍-നൈലിന് പകരം ബെഹ്രന്‍ഡോര്‍ഫ് ടീമിലെത്തി. ശ്രീലങ്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. സുരംഗ ലക്മലിന് പകരം സിരിവര്‍ധനെ ടീമിലെത്തി.