സംപൂജ്യനായി മാലിക്കും; ഓസീസിനെതിരെ പാക്കിസ്ഥാന്‍ വിക്കറ്റുകള്‍ കടപുഴകുന്നു

By Web Team  |  First Published Jun 12, 2019, 9:26 PM IST

മൂന്ന് പന്തില്‍ പൂജ്യവുമായി ഫഖര്‍ സമാന്‍ പുറത്തായപ്പോള്‍ നിരാശയുടെ തുടക്കമാണ് പാക്കസ്ഥാന് ലഭിച്ചത്. 308 എന്ന ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹഖിലൂടെയും ബാബര്‍ അസമിലൂടെയും പതിയ കളിയിലേക്ക് തിരിച്ചെത്തി. മികച്ച തുടക്കം മുതലാക്കാനാകാതെ ബാബര്‍ അസം (30) മടങ്ങിയെങ്കിലും പിന്നീടെത്തിയ മുഹമ്മദ് ഹഫീസ് ഇമാമിന് പിന്തുണ നല്‍കി


ടോന്റണ്‍: വന്‍ സ്കോറിലേക്ക് പോയ ഓസ്ട്രേലിയയെ എറിഞ്ഞ് പിടിച്ചെങ്കിലും പാക്കിസ്ഥാന് വെല്ലുവിളി ഉയര്‍ത്തി കങ്കാരുക്കള്‍. റണ്‍സ് ചേര്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും വിക്കറ്റുകള്‍ ആറെണ്ണം നിലംപൊത്തിയതാണ് പാക് പടയ്ക്ക് തിരിച്ചടി ആയിരിക്കുന്നത്. പ്രധാനപ്പെട്ട ബാറ്റ്സ്മാന്മാരില്‍ എറിയ പങ്കും പുറത്തായപ്പോള്‍ 33 ഓവറില്‍  191 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാന്‍.

നായകന്‍ സര്‍ഫ്രാസ് അഹമദിനൊപ്പം ഹസന്‍ അലിയാണ് ക്രീസില്‍. മൂന്ന് പന്തില്‍ പൂജ്യവുമായി ഫഖര്‍ സമാന്‍ പുറത്തായപ്പോള്‍ നിരാശയുടെ തുടക്കമാണ് പാക്കസ്ഥാന് ലഭിച്ചത്. 308 എന്ന ഭേദപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാക്കിസ്ഥാന്‍ ഇമാം ഉള്‍ ഹഖിലൂടെയും ബാബര്‍ അസമിലൂടെയും പതിയെ കളിയിലേക്ക് തിരിച്ചെത്തി.

Latest Videos

undefined

മികച്ച തുടക്കം മുതലാക്കാനാകാതെ ബാബര്‍ അസം (30) മടങ്ങിയെങ്കിലും പിന്നീടെത്തിയ മുഹമ്മദ് ഹഫീസ് ഇമാമിന് പിന്തുണ നല്‍കി. പക്ഷേ, 53 റണ്‍സെടുത്ത ഇമാമിനെ പാറ്റ് കമ്മിന്‍സ് അലക്സ് കാരിയുടെ കെെകളില്‍ എത്തിച്ചു. 136ന് മൂന്ന് എന്ന നിലയിലായിരുന്ന പാക്കിസ്ഥാന് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. പാറ്റ് കമ്മിന്‍സാണ് പാക് പടയെ എറിഞ്ഞിട്ടത്. ഷോയിബ് മാലിക്ക് (0), ആസിഫ് അലി (5) എന്നിവര്‍ക്കും കാര്യമായ സംഭവന നല്‍കാനായില്ല.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് ഡേവിഡ് വാര്‍ണറുടെ (107) സെഞ്ചുറി കരുത്തില്‍ മികച്ച തുടക്കം ലഭിച്ചു.

എന്നാല്‍ മുഹമ്മദ് ആമിറിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ ഓസീസ് മധ്യനിര കീഴടങ്ങിയപ്പോള്‍ 49 ഓവറില്‍ 307ന് എല്ലാവരും പുറത്തായി. വാര്‍ണര്‍ക്ക് പുറമെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (84) മികച്ച പ്രകടനം പുറത്തെടുത്തു. വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ വാര്‍ണറുടെ ആദ്യ സെഞ്ചുറിയാണിത്.  

സ്റ്റീവന്‍ സ്മിത്ത് (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (20), ഷോണ്‍ മാര്‍ഷ് (23), ഉസ്മാന്‍ ഖവാജ (18), നഥാന്‍ കോള്‍ട്ടര്‍-നൈല്‍ (2), പാറ്റ് കമ്മിന്‍സ് (2), മിച്ചല്‍ സ്റ്റാര്‍ക്ക് (3) എന്നിവരാണ് പുറത്തായ ഓസീസ് താരങ്ങള്‍. കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ (1) പുറത്താവാതെ നിന്നു.  ഓപ്പണര്‍മാരായ ഫിഞ്ച്- വാര്‍ണര്‍ സഖ്യം 146 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീടെത്തിയ ആര്‍ക്കും മികച്ച കൂട്ടുക്കെട്ടുണ്ടാക്കാന്‍ സാധിച്ചില്ല.

അതിന് കഴിഞ്ഞിരുന്നെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ നേടാന്‍ ഓസീസ് കഴിയുമായിരുന്നു. ആമിറിന് പുറമെ, ഷഹീന്‍ അഫ്രീദി രണ്ടും ഹസന്‍ അലി, വഹാബ് റിയാസ്, മുഹമ്മദ് ഹഫീസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

click me!