90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴതുന്നത്. രോഹിത് മടങ്ങി അധികം വെെകാതെ രാഹുലിനെ റൂബല്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന്‍റെ കെെകളില്‍ എത്തിച്ചു
ബര്‍മിംഗ്ഹാം: ലോകകപ്പിലെ നാലാം സെഞ്ചുറി നേട്ടം പേരിലെഴുതിയ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ കരുത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക് കുതിക്കുന്നു. 92 പന്തില്‍ 104 റണ്‍സ് നേടിയ പുറത്തായ രോഹിത് ഒരുക്കിയ അടിത്തറയില്‍ വന്‍ സ്കോറാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
കളി പുരോഗമിക്കുമ്പോള്‍ 35 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത്തിന് ശേഷം അര്‍ധ സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് പുറത്തായത്. 92 പന്തില്‍ 77 റണ്‍സാണ് രാഹുല്‍ നേടിയത്. നായകന്‍ വിരാട് കോലിക്കൊപ്പം ഋഷഭ് പന്താണ് ഇപ്പോള്‍ ക്രീസില്‍.
undefined
ബംഗ്ല നായകന്‍ മൊര്‍ത്താസയെ ആദ്യ ഓവറില്‍ തന്നെ സിക്സറിന് പറത്തിയാണ് ഹിറ്റ്മാന്‍ രോഹിത് തുടങ്ങിയത്. മുസ്താഫിസുറിന്‍റെ പന്തില്‍ രോഹിത് നല്‍കിയ അവസരം തമീം ഇക്ബാല്‍ നിലത്തിട്ടതോടെ ഇന്ത്യ ആശ്വസിച്ചു. തൊട്ടടുത്ത ഓവറില്‍ സെെഫുദ്ദീനെ അതിര്‍ത്തി കടത്തിയ രോഹിത് മികച്ച ഫോമിലാണെന്നുള്ള സൂചനകള്‍ ഊട്ടിയുറപ്പിച്ചു.
കെ എല്‍ രാഹുലിന് അധികം സമ്മര്‍ദം കൊടുക്കാതെ ആക്രമണം സ്വയം ഏറ്റെടുത്ത് ഹിറ്റ്മാന്‍ കളിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് എത്തി. സമ്മര്‍ദം ഒഴിഞ്ഞതോടെ രാഹുലും ബൗണ്ടറികള്‍ കണ്ടെത്തി തുടങ്ങി. എട്ടാമത്തെ ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ 50 കടന്നു. പവര്‍പ്ലേയ്ക്ക് ശേഷം രോഹിത്തും രാഹുലും അല്‍പം ഒന്ന് ആക്രമണം കുറച്ചു. 14-ാം ഓവറില്‍ രോഹിത് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
അധികം വെെകാതെ ടീം സ്കോറും 100ഉം കടന്നു. പിന്നീട് അങ്ങോട്ട് ഹിറ്റ്മാന്‍ ആടിതിമിര്‍ത്തപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലേക്ക് അതിവേഗം റണ്‍സ് ഒഴുകി. 90 പന്തില്‍ രോഹിത് സെഞ്ചുറി നേട്ടം സ്വന്തമാക്കി. ഇതിന് പിന്നാലെ വമ്പനടികള്‍ തുടരുന്നതിനിടെയാണ് സൗമ്യ സര്‍ക്കാരിന്‍റെ പന്തില്‍ രോഹിത് വീഴുന്നത്.
രോഹിത് മടങ്ങി അധികം വെെകാതെ രാഹുലിനെ റൂബല്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുര്‍ റഹീമിന്‍റെ കെെകളില്‍ എത്തിച്ചു. ഭദ്രമായ അടിത്തറ ഓപ്പണര്‍മാര്‍ ഒരുക്കി നല്‍കിയതോടെ കൂറ്റന്‍ സ്കോര്‍ പ്രതീക്ഷയുമായാണ് ഇന്ത്യന്‍ ബാറ്റിംഗ് തുടരുന്നത്.