ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു.
ലീഡ്‌സ്: ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുത്തു. തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം അര്‍ദ്ധ സെഞ്ചുറിയുമായി എയ്‌ഞ്ചലോ മാത്യൂസാണ്(85*) ലങ്കയെ രക്ഷിച്ചത്. ഇംഗ്ലണ്ടിനായി ആര്‍ച്ചറും വുഡും മൂന്ന് വിക്കറ്റ് വീതവും ആദില്‍ റഷീദ് രണ്ടും വിക്കറ്റ് നേടി.
ഓപ്പണര്‍മാരായ ദിമുത് കരുണരത്‌നെ ഒരു റണ്‍സിനും കുശാല്‍ പെരേര രണ്ട് റണ്ണിലും പുറത്തായപ്പോള്‍ ലങ്ക 3-2 എന്ന നിലയില്‍ തുടക്കത്തിലെ തകര്‍ന്നു. ആര്‍ച്ചറിനും വോക്‌സിനുമായിരുന്നു വിക്കറ്റ്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ അവിഷ്‌മ ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് സഖ്യം ലങ്കയെ കരയകറ്റി.
undefined
മികച്ച രീതിയില്‍ ബാറ്റ് വീശിയിരുന്ന ഫെര്‍ണാണ്ടോയെ അര്‍ദ്ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ മാര്‍ക്ക് വുഡ് പുറത്താക്കി. ഫെര്‍ണാണ്ടോ 39 പന്തില്‍ 49 റണ്‍സാണ് നേടിയത്. 46 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും പുറത്തായ ശേഷം അര്‍ദ്ധ സെഞ്ചുറി നേടിയ എയ്‌ഞ്ചലോ മാത്യൂസ് മാത്രമാണ് തിളങ്ങിയത്.
മാത്യൂസിന്‍റെ ഒറ്റയാള്‍ പ്രകടനം ലങ്കയെ 200 കടത്തി. ജീവന്‍ മെന്‍ഡിസ്(0), ധനഞ്ജയ ഡിസില്‍വ(29), തിസാര പെരേര(2), ഇസുരു ഉഡാന(6), ലസിത് മലിംഗ(1) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോര്‍. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എയ്‌ഞ്ചലോ മാത്യൂസും(85) നുവാന്‍ പ്രദീപും(1) പുറത്താകാതെ നിന്നു.