ഇന്ത്യയില്‍ ഒരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനില്ല റെക്കോര്‍ഡ്! ഇംഗ്ലണ്ടിനെതിരെ ചരിത്രമെഴുതി ജയ്‌സ്വാള്‍

By Web TeamFirst Published Feb 3, 2024, 3:58 PM IST
Highlights

മറ്റൊരു നേട്ടം കൂടി താരത്തെ തേടിയെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിലെ മറ്റൊരു താരത്തിനും അര്‍ധസെഞ്ചുറി കണ്ടെത്താന്‍ കഴിയാതെ വരുന്നൊരു സാഹചര്യത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ജയ്‌സ്വള്‍.

വിശാഖപട്ടണം: കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ച യശസ്വി ജയ്‌സ്വാള്‍ ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലാണ് ജയ്‌സ്വാള്‍ സെഞ്ചുറി നേടുന്നത്. 209 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. ഇതോടെയാണ് ജയ്‌സ്വാള്‍ റെക്കോര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചത്. 21 വയസില്‍ ഡബിള്‍ സെഞ്ചുറി തികച്ച വിനോദ് കാംബ്ലിയും സുനില്‍ ഗവാസ്‌കറുമാണ് യശസ്വിക്ക് മുന്നിലുള്ളത്. 

മറ്റൊരു നേട്ടം കൂടി താരത്തെ തേടിയെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ടീമിലെ മറ്റൊരു താരത്തിനും അര്‍ധസെഞ്ചുറി കണ്ടെത്താന്‍ കഴിയാതെ വരുന്നൊരു സാഹചര്യത്തില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ജയ്‌സ്വള്‍. താരത്തിന്റെ കരുത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 395 റണ്‍സാണ് നേടിയത്.  3366 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ മണിക്കൂറില്‍ 59 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഓള്‍ ഔട്ടാവുകയായിരുന്നു. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണും റെഹാന്‍ അഹമ്മദും ഷൊയ്ബ് ബഷീറും മൂന്ന് വിക്കറ്റ് വീതമെടുത്തു.

Latest Videos

ഇന്നലെ 179 റണ്‍സുമായി പുറത്താകാതെ നിന്ന യശസ്വി ജയ്സ്വാള്‍ 278 പന്തിലാണ് കരിയറിലെ ആദ്യ ഡബിള്‍ സെഞ്ചുറി തികച്ചത്. ഷൊയ്ബ് ബഷീര്‍ തുടര്‍ച്ചയായ പന്തുകളില്‍ സിക്‌സും ഫോറും പറത്തിയാണ് യശസ്വി ഡബിള്‍ സെഞ്ചുറിയിലെത്തിയത്. 19 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്‌സ്. 290 പന്തില്‍ 209 റണ്‍സടിച്ച യശസ്വിയെ ആന്‍ഡേഴ്‌സന്റെ പന്തില്‍ ജോണി ബെയര്‍‌സ്റ്റോ ക്യാച്ചെടുത്ത് പുറത്താക്കിയതോടെ രണ്ടാം ദിനം 336-6 എന്ന സ്‌കോറില്‍ ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം തീര്‍ന്നു.

രണ്ടാം ദിനം തുടക്കത്തിലെ ന്യൂബോള്‍ എടുക്കാനുള്ള ഇംഗ്ലണ്ട് നായകന്റെ ബെന്‍ സ്റ്റോക്‌സിന്റെ തന്ത്രമാണ് ഫലം കണ്ടത്. ന്യൂബോളില്‍ മികച്ച സ്വിംഗ് കണ്ടെത്തിയ ആന്‍ഡേഴ്‌സണ്‍ അശ്വിനെയും യശസ്വിയെയും പരീക്ഷിച്ചു. ഒരു തവണ ആന്‍ഡേഴ്‌സന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ നിന്ന് രക്ഷപ്പെട്ട യശസ്വി പക്ഷെ ഡബിള്‍ സെഞ്ചുറിക്ക് പിന്നാലെ ആന്‍ഡേഴ്‌സണെ ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. പിന്നാലെ ബുമ്രയെ(6) റെഹാന്‍ അഹമ്മദും, മുകേഷ് കുമാറിനെ (0) ഷൊയ്ബ് ബഷീറും വീഴ്ത്തിയതോടെ ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു.

ദ്രാവിഡിന് അര്‍ധനഗ്നയായി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു! പൂനം പാണ്ഡെ എന്നും ക്രിക്കറ്റ് വിവാദങ്ങളിലുണ്ട്

click me!