രാജ്യത്തെ കോടിക്കണക്കിന് ആരാധകരെപ്പോലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് അപ്രതീക്ഷിതമായി തോറ്റത് കിഷനെയും മാനസികമായി തകര്‍ത്തു.
മുംബൈ: ഇഷാന്‍ കിഷന്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള കാരണം ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റതാണെന്ന് റിപ്പോര്‍ട്ട്. ലോകകപ്പ് ഫൈനലിലെ തോല്‍വി ഇഷാന്‍ കിഷനെ മാനസികമായി തകര്‍ത്തുവെന്നും അതിനുശേഷം വിശ്രമം ആവശ്യപ്പെട്ടെങ്കിലും ടീം മാനേജ്മെന്‍റ് നല്‍കിയെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ കോടിക്കണക്കിന് ആരാധകരെപ്പോലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്ട്രേലിയയോട് അപ്രതീക്ഷിതമായി തോറ്റത് കിഷനെയും മാനസികമായി തകര്‍ത്തു. അതുകൊണ്ടുതന്നെ കുറച്ചു കാലത്തേക്ക് ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആഗ്രഹിച്ചെങ്കിലും പിന്നാലെ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ കളിക്കാന്‍ ടീം മാനേജ്മെന്‍റ് നിര്‍ദേശിച്ചു. ഓസ്ട്രേലിയക്കെതിരെ കളിച്ചെങ്കിലും മാനസികമായി തകര്‍ന്ന കിഷന് പിന്നീട് പിടിച്ചു നില്‍ക്കാനായില്ല. ഇതാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അപ്രതീക്ഷിതമായി വിശ്രമം ആവശ്യപ്പെട്ട് ടീം ക്യാംപ് വിടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
undefined
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാത്തതിന് കാരണവും ഇതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിക്കാന്‍ കിഷന്‍ എല്ലായ്പ്പോഴും താല്‍പര്യം കാട്ടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രഞ്ജിയില്‍ കേരളത്തിനെതിരെ നേടിയ സെഞ്ചുറിയാണ് കിഷന് ടെസ്റ്റ് ടീമില്‍ ഇടം നല്‍കിയത്. അതുകൊണ്ടുതന്നെ ബിസിസിഐ പറഞ്ഞിട്ടും കിഷന്‍ രഞ്ജിയില്‍ നിന്ന് വിട്ടുനിന്നുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റിലൂടെയാവും കിഷന്‍ മത്സര ക്രിക്കറ്റില്‍ തിരിച്ചുവരികയെന്നും ഈ ടൂര്‍ണമെന്‍റില്‍ റിസര്‍വ് ബാങ്ക് ടീമിനായി കളിക്കാന്‍ ബിസിസിഐയില്‍ നിന്ന് കിഷന്‍ അനുമതി തേടുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎല്ലിലും കിഷന്‍ മുംബൈ ഇന്ത്യന്‍സിനായി ക്രീസിലിറങ്ങും. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ടി20 ലോകകപ്പ് ടീമിലിടം നേടുകയാണ് കിഷന്‍റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക