ഒളിയമ്പെയ്ത് വീണ്ടും ഗംഭീർ; 'ലോകകപ്പിലെ താരമായിട്ടും യുവരാജിനെക്കുറിച്ച് ആരും ഇപ്പോൾ ഒന്നും പറയുന്നില്ല'

By Web TeamFirst Published Dec 10, 2023, 1:46 PM IST
Highlights

ഇത് രണ്ടാമത്തെ കളിക്കാരനെ വില കുറച്ച് കാണുന്നതിന് തുല്യമാണ്. കളിക്കാരനെ വിലകുറച്ചു കാണുമ്പോള്‍ അയാളെ ആരാധകരും രാജ്യവും വിലവെക്കില്ല.

ദില്ലി: ഏകദിന ലോകകപ്പില്‍ 2011ല്‍ ഇന്ത്യ അവസാനമായി കീരീടം നേടിയപ്പോള്‍ ടൂര്‍ണമെന്‍റിലെ താരമായിട്ടും യുവരാജ് സിംഗിനെക്കുറിച്ച് ആരും ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. യുവരാജ് സിങിന് നല്ല പിആര്‍ ഏജന്‍സിയില്ലാതെ പോയതുകൊണ്ടാകും അദ്ദേഹത്തെക്കുറിച്ച് ആരും ഒന്നും പറയാത്തതെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ വ്യക്തമാക്കി.

ബ്രോഡ്‌കാസ്റ്റര്‍മാര്‍ കളിക്കാരുടെ പിആര്‍ ഏജന്‍സി ഏറ്റെടുത്തിരിക്കുകയാണെന്നും ഗംഭീര്‍ പറഞ്ഞു. മികച്ച പ്രകടനം നടത്തിയാലും ചില കളിക്കാര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം കിട്ടാറില്ല. മൂന്ന് മണിക്കൂര്‍ കളിക്കിടെ  ഒരു കളിക്കാരനെ മാത്രം രണ്ട് മണിക്കൂര്‍ 50 മിനിറ്റ് സ്ക്രീനില്‍ കാണിക്കുകയും രണ്ടാമത്തെ കളിക്കാരനെ 10 മിനിറ്റ് മാത്രം കാണിക്കുകയും ചെയ്താല്‍ സ്വാഭാവികമായും കൂടുതല്‍ സമയം സ്ക്രീനില്‍ കാണിക്കുന്ന കളിക്കാരന്‍ വലിയ ബ്രാന്‍ഡാകും. രണ്ടാമത്തെ കളിക്കാരനെ സ്ക്രീനില്‍ കാണിക്കുമ്പോള്‍ അവര്‍ക്ക് കാഴ്ചക്കാരെ കിട്ടുന്നില്ലെന്നായിരിക്കും ബ്രോഡ്കാസ്റ്റര്‍മാര്‍ പറയുന്നത്.

Latest Videos

ഗില്‍ തിരിച്ചെത്തുമ്പോള്‍ പുറത്താകുക യശസ്വിയോ റുതുരാജോ; ഉത്തരംകിട്ടാത്ത ചോദ്യമെന്ന് ആകാശ് ചോപ്ര

ഇത് രണ്ടാമത്തെ കളിക്കാരനെ വില കുറച്ച് കാണുന്നതിന് തുല്യമാണ്. കളിക്കാരനെ വിലകുറച്ചു കാണുമ്പോള്‍ അയാളെ ആരാധകരും രാജ്യവും വിലവെക്കില്ല. ഈ ലോകകപ്പില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നമ്മള്‍ ബൗളര്‍മാരെ മതിക്കുന്ന രാജ്യമായി മാറി എന്നതാണ്. മുഹമ്മദ് ഷമിയുടെയും ജസ്പപ്രീത് ബുമ്രയുടെയും മുഹമ്മദ് സിറാജിന്‍റെയും ബൗളിംഗ് നമ്മള്‍ ആസ്വദിക്കാന്‍ തുടങ്ങി.

EP-120 with Gautam Gambhir premieres on Saturday at 5 PM IST

"No one can come and walk over my players," Gautam Gambhir on Naveen-ul-Haq controversy

Tune in here: https://t.co/LLgzRg3fCS pic.twitter.com/mHhRROyn4S

— ANI (@ANI)

2011ലെ ലോകകപ്പില്‍ ടൂര്‍ണമെന്‍റിലെ താരമായിരുന്ന യുവരാജ് സിങിനെക്കുറിച്ച് ഇന്നാരാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് നല്ലൊരു പി ആര്‍ ഏജന്‍സി ഇല്ലാത്തതുകൊണ്ടായിരിക്കും അത്. അവരുടെ പ്രകടനത്തെ വിലകുറച്ചു കാണുന്നതുകൊണ്ടല്ല, അവരെ വേണ്ടരീതിയില്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിക്കാത്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഒരു കളിക്കാരനെ മാത്രം തുടര്‍ച്ചയായി കാണിച്ച് അയാളെ ബ്രാന്‍ഡാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബ്രോഡ്കാസ്റ്റര്‍മാര്‍ ഒരിക്കലും പി ആര്‍ പണി എടുക്കരുത്. ഡ്രസ്സിംഗ് റൂമിലുള്ളവെരപ്പോലും ബ്രോഡ്കാസ്റ്റര്‍മാര്‍ പരിഗണിക്കണമെന്നും ഗംഭീര്‍ പറഞ്ഞു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്, സൗജന്യമായി കാണാനുള്ള വഴികള്‍; ഇന്ത്യന്‍ സമയം, കാലാവസ്ഥാ പ്രവചനം

2011ലെ ലോകകപ്പ് ഫൈനലില്‍ 97 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായിട്ടും എം എസ് ധോണിയുടെ വിജയ സിക്സറിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നതില്‍ മുമ്പും ഗംഭീര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ആ സിക്സ് മാത്രമല്ല കളി ജയിപ്പിച്ചതെന്ന് ഗംഭീര്‍ തുറന്നു പറയുകയും ചെയ്തിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോഴും ഫൈനലിലെ ടോപ് സ്കോറര്‍ ഗംഭീറായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!