ഗംഗയില്‍ നിന്ന് ചന്ദ്രമുഖിയായി മാറിയതുപോലെ, ബാറ്റിംഗ് ക്രീസില്‍ വിരാട് കോലിയുടെ മാറ്റത്തെക്കുറിച്ച് അശ്വിന്‍

By Gopala krishnan  |  First Published Oct 26, 2022, 2:21 PM IST

ആദ്യ പന്ത് ലെഗ് സ്റ്റംപില്‍ വന്നു. അതിനെ അതിന്‍റെ വഴിക്ക് വിട്ടു. നമുക്ക് അതുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ നിന്നു.വൈഡായതിനാല്‍ ഒരു റണ്‍സ് കിട്ടി. ഹോ ആശ്വാസം. അതോടെ ഉറപ്പായി, എന്തായലും നാട്ടിലെ വീട്ടിലേക്ക് കല്ലെറിയലൊന്നും ഉണ്ടാവില്ല.


മെല്‍ബണ്‍: ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ആവേശജയത്തില്‍ ഇന്ത്യക്കായി വിജയറണ്‍ കുറിച്ചത് അശ്വിനായിരുന്നു. ഈ സമയം നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ ഇന്ത്യയുടെ ടോപ് സ്കോററായി കോലിയുമുണ്ടായിരുന്നു. ബാറ്റിംഗ് ക്രീസില്‍ വിരാട് കോലിയുടെ മാറ്റം ചന്ദ്രമുഖി സിനിമയില്‍ ഗംഗയില്‍ നിന്നും ചന്ദ്രമുഖിയാവുന്ന ജ്യോതികയെപോലെയായിരുന്നുവെന്ന് അശ്വിന്‍ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് പാക്കിസ്ഥാനെതിരായ മത്സരത്തിലെ അനുവഭങ്ങളെക്കുറിച്ച് അശ്വിന്‍ മനസുതുറന്നത്.

മെല്‍ബണിലെ 90000ത്തോളം കാണികള്‍ക്ക് മുന്നില്‍ നിന്ന് ദേശീയ ഗാനം പാടുന്നതിന്‍റെ വികാരം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അശ്വിന്‍ പറഞ്ഞു. രണ്ട് പന്തില്‍ രണ്ട് റണ്‍സ് വേണമെന്നഘട്ടത്തിലാണ് ഞാന്‍ ക്രീസിലെത്തുന്നത്. ക്രീസിലെത്തിയപാടെ കോലി എന്‍റെ കണ്ണില്‍ നോക്കി അവിടെ അടി, ഇവിടെ അടി എന്നെല്ലാം പറഞ്ഞു. ഞാന്‍ മനസില്‍ പറഞ്ഞു, അവിടെയും ഇവിടയുമൊക്കെ അടിക്കുന്നത് നിന്‍റെ പണിയാണ്. എനിക്ക് പറ്റുന്നതുപോലെ ഞാന്‍ ചെയ്യാം. ആ സമയം ഞാന്‍ ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ചോര്‍ത്തു. പടുപാപി എന്നെ ഏത് അവസ്ഥയിലാണ് കൊണ്ടിട്ടതെന്ന്.

Latest Videos

undefined

മാന്യതയല്ല, നിയയമാണ് പ്രധാനം; മങ്കാദിംഗിനെ പിന്തുണച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

പിന്നീട് മനസില്‍ കരുതി, ഇല്ല നമുക്ക് ഇനിയും സമയമുണ്ട്. പറ്റുന്നതുപോലെ ചെയ്യാം. പിച്ചിലേക്കുള്ള എന്‍റെ ഏറ്റവും നീണ്ട നടത്തമെന്നാണ് മെല്‍ബണില്‍ ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ഞാനോര്‍ത്തത്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുമ്പോ ഒരു നിമിഷവും ഒരു മണിക്കൂറായി തോന്നും, മറിച്ച് ഇഷ്ടപ്പെട്ട കാര്യമാണെങ്കില്‍ ഒരു മണിക്കൂര്‍ ഒരു നിമിഷം പോലെയും എന്ന് പറയുന്നതുപോലെയാണ്. ഇത് എങ്ങോട്ടാണ് നടക്കുന്നത് എന്ന് പോലും തിരിച്ചറിയാനാവാതെ ആണ് ക്രീസിലേക്ക് നടന്നത്.

ക്രീസിലെത്തിയപാടെ കോലി എന്‍റെ മുഖത്തുനോക്കി എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസിലായില്ല. ആകെ മനസിലായത്, ഇത്രയും നല്‍കിയ ദൈവം ഇതു കൂടി തരാതിരിക്കില്ല എന്നു മാത്രമാണ്. അതോര്‍ത്ത് പന്ത് നോക്കി ശരിയായ സ്ഥലത്ത് അടിക്കണമെന്ന് മാത്രമാണ് ചിന്തിച്ചത്. എന്നിട്ട് കോലിയോട് പോലിസുകാരൊക്കെ ചോദിക്കുന്നതുപോലെ ചില ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു. അവന്‍ എവിടെയാണ് എറിയുന്നത്, കാലിലാണോ ദേഹത്തേക്കാണോ എന്നൊക്കെ.

കാലിലാണ് എറിയുന്നത്. ലെഗ് സ്റ്റംപിലേക്ക് മാറി കവറിന് മുകളിലൂടെ അടിക്ക് എന്ന് എന്നോട് പറഞ്ഞു. എക്സ്ട്രാ  കവറിന് മുകളിലൂടെയോ, ഞാനോ... എന്ന് മനസില്‍ പറഞ്ഞെങ്കിലും അതൊന്നും പുറത്ത് കാട്ടാതെ പന്ത് നേരിടാന്‍ ഞാന്‍ തയാറായി. ആദ്യ പന്ത് ലെഗ് സ്റ്റംപില്‍ വന്നു. അതിനെ അതിന്‍റെ വഴിക്ക് വിട്ടു. നമുക്ക് അതുമായി യാതൊരു ബന്ധവുമില്ലാത്തതുപോലെ നിന്നു.

കഴിക്കാന്‍ നല്‍കിയത് തണുത്ത സാന്‍ഡ്‌വിച്ച്, ഉച്ച ഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ച് ടീം ഇന്ത്യ

വൈഡായതിനാല്‍ ഒരു റണ്‍സ് കിട്ടി. ഹോ ആശ്വാസം. അതോടെ ഉറപ്പായി, എന്തായലും നാട്ടിലെ വീട്ടിലേക്ക് കല്ലെറിയലൊന്നും ഉണ്ടാവില്ല. ഹാരിസ് റൗഫിനെതിരെ അത്തരമൊരു സിക്സടിക്കാന്‍ കോലിയെസഹായിച്ച ദൈവം, സ്ക്വയര്‍ ലെഗ്ഗില്‍ ഇത്രയും ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെയും സിക്സടിക്കാന്‍ സഹായിച്ച ദൈവം, എന്‍റെ അടിയെയും ഫീല്‍ഡര്‍ക്ക് മുകളിലൂടെ പറത്തില്ലെ എന്ന് വിചാരിച്ച് അടിച്ചു. അത് ശരിയായിയെന്നും അശ്വിന്‍ പറഞ്ഞു.

click me!