കേരളം കീഴടക്കി റിങ്കു സിംഗ്! താരത്തെ ആരാധകര്‍ ഏറ്റെടുത്തു; സ്‌റ്റേഡിയത്തില്‍ ബാനര്‍ ഉയര്‍ന്നു, വീഡിയോ വൈറല്‍

By Web TeamFirst Published Nov 27, 2023, 10:43 AM IST
Highlights

അന്താരാഷ്ട്ര ടി20 കരിയറില്‍ അവസാന രണ്ട് ഓവറുകളില്‍ ബാറ്റ് ചെയ്ത് റിങ്കു ഇതുവരെ നേരിട്ടത് 28 പന്തുകള്‍ മാത്രമാണ്. അടിച്ചെടുത്തതാവട്ടെ 93 റണ്‍സും.

തിരുവനന്തപുരം: കേരളത്തിന്‍െ മനം കവര്‍ന്ന് ഇന്ത്യയുടെ പുത്തന്‍ ഫിനിഷര്‍ റിങ്കു സിംഗ്. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലും റിങ്കു ഷോ ആയിരുന്നു. കേവലം ഒമ്പത് പന്തുകള്‍ മാത്രം നേരിട്ട റിങ്കു അടിച്ചെടുത്തത് 31 റണ്‍സ്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്‌സ്. പതിനെട്ടാം ഓവറില്‍ മാത്രമാണ് റിങ്കു ക്രീസിലെത്തുന്നത്. പിന്നീട് താരത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു.

അന്താരാഷ്ട്ര ടി20 കരിയറില്‍ അവസാന രണ്ട് ഓവറുകളില്‍ ബാറ്റ് ചെയ്ത് റിങ്കു ഇതുവരെ നേരിട്ടത് 28 പന്തുകള്‍ മാത്രമാണ്. അടിച്ചെടുത്തതാവട്ടെ 93 റണ്‍സും. ഇതില്‍ ഒരു തവമ മാത്രമാണ് താരത്തെ പുറത്താക്കാനായത്. 332.14 സ്‌ട്രൈക്ക് റേറ്റിലാണ് റിങ്കുവിന്റെ നേട്ടം. ഇതില്‍ ഒമ്പത് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടും. നാല് പന്തുകള്‍ മാത്രമാണ് താരം ഡോട്ട് ആക്കിയത്. ചുരുങ്ങിയ കാലത്തിനിടെ തന്നെ വലിയ ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ റിങ്കുവിന് സാധിച്ചു.

Latest Videos

കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും അത് വ്യക്തമായി. മത്സരം കാണാനെത്തിയ കാണികള്‍ റിങ്കുവിനെ ഏറ്റെടുക്കുകയായിരുന്നു. റിങ്കുവിന് വേണ്ടി ബാനറും സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. ഇതിന്റെ വീഡിയോ റിങ്കുവിന്റെ ഐപിഎല്‍ ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പങ്കുവെക്കുകയും ചെയ്തു. വീഡിയോ കാണാം...

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 44 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് നേടിയത്. യഷസ്വി ജെയ്സ്വാള്‍ (53), ഇഷാന്‍ കിഷന്‍ (52), റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (ഒമ്പത് പന്തില്‍ പുറത്താവാതെ 31)  എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. രവി ബിഷ്ണോയിയും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിനെതിരെ നേടിയത് വെറുമൊരു ജയമല്ല! കാര്യവട്ടം ഗ്രീന്‍ഫീല്‍ഡില്‍ ഇന്ത്യ നേടിയത് റെക്കോര്‍ഡ് സ്‌കോര്‍

click me!