ബംഗ്ലാദേശിന് കരുത്തുണ്ട്, നല്ല സ്പിന്നര്‍മാരുണ്ട്! ഇന്ത്യ കരുതിയിരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം

By Web Team  |  First Published Sep 16, 2024, 10:47 PM IST

ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ ബംഗ്ലാദേശിന് ജയിക്കാനായിട്ടില്ല. ഇത്തവണ അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാ ടീം.


മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കൊരുങ്ങുകയാണ് ഇന്ത്യ. രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര 19ന് ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. ടെസ്റ്റിന് ശേഷം മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പരയിലും ഇരുവരും കളിക്കും. ദീര്‍ഘകാലത്തിന് ശേഷമാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്. ബംഗ്ലാദേശാവട്ടെ പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ്. അതും അതും അവരുടെ നാട്ടില്‍. ഇപ്പോള്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരം അജയ് ജഡേജ.

ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റില്‍ ബംഗ്ലാദേശിന് ജയിക്കാനായിട്ടില്ല. ഇത്തവണ അതിന് മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാ ടീം. ഇതിനിടെ ഇന്ത്യക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ താരം.സ ബംഗ്ലാ ടീമിന് ഇന്ത്യയെ വെല്ലുവിളിക്കാനാകുമെന്നാണ് ജഡേജ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''പാകിസ്ഥാനെ വച്ച് താരതമ്യം ചെയ്യുമ്പോല്‍ ഇന്ത്യന്‍ ടീം ഏറെ മുന്നിലാണ്. എങ്കിലും ബംഗ്ലാദേശ് മികച്ച പോരാട്ടം നടത്തും. അവര്‍ പാക്കിസ്ഥാനെ തോല്‍പിച്ചു. വലിയ വിജയം നേടിയ ടീമിന് എല്ലാ കളികളും ജയിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടാവും. മാത്രമല്ല, അവര്‍ നന്നായി സ്പിന്നിനെ കളിക്കുന്നുണ്ട്. നല്ല സ്പിന്നര്‍മാരും അവര്‍ക്കുണ്ട്.'' ജഡേജ പറഞ്ഞു.

Latest Videos

രണ്ട് വാക്ക് മാത്രം! വിമര്‍ശകരുടെ വായടപ്പിച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഇഷാന്‍ കിഷന്‍

നേരത്തെ, സുനില്‍ ഗവാസ്‌ക്കറും ബംഗ്ലാദേശിനെ കുറിച്ച് സംസാരിച്ചിരുന്നു. ബംഗ്ലാദേശിനെ എഴുതിത്തള്ളരുതെന്നാണ് അദ്ദേഹം പറുന്നത്. ഗവാസ്‌ക്കറുടെ വാക്കുകള്‍... ''പലപ്പോഴും ഇന്ത്യക്ക് ഷോക്ക് തന്നിട്ടുള്ള ടീമാണ് ബംഗ്ലാദേസ്. 2007 ഏകദിന ലോകകപ്പ് മുതല്‍ തുടങ്ങുന്നു അത്. 2012 ലെ ഏഷ്യ കപ്പ്, 2015, 2022 വര്‍ഷങ്ങളിലെ നിശ്ചിത ഓവര്‍ പരമ്പരകളിലെ അപ്രതീക്ഷിത തോല്‍വികള്‍ തുടങ്ങിയവയെല്ലാം നമ്മുടെ മനസിലുണ്ട്. രണ്ട് വര്‍ഷം മുമ്പ് ധാക്ക ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ ആദ്യടെസ്റ്റ് വിജയത്തിനരികെ എത്തിയിന്നു. ശ്രേയസ് അയ്യരും ആര്‍ അശ്വിനും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.'' ഗവാസ്‌കര്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, ധ്രുവ് ജൂറല്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാല്‍.

click me!