ഗില്ലിനെ പറന്നുപിടിച്ച് മിച്ചല്‍ മാര്‍ഷ്! അവിശ്വസനീയമായ ക്യാച്ച്; വൈറല്‍ വീഡിയോ കാണാം

By Web Team  |  First Published Dec 16, 2024, 11:47 AM IST

. ഗില്ലിനേയും സ്റ്റാര്‍ക്ക് തന്നെയാണ് മടക്കുന്നത്. മാര്‍ഷ് തന്നെ ക്യാച്ചെടുത്തു. ഈ ക്യാച്ച് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.


ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 445നെതിരെ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലിന് 48 എന്ന നിലയിലാണ്. ഇതിനിടെ രണ്ട് തവണ മത്സരം മഴ തടസപ്പെടുത്തുകയും ചെയ്തു. കെ എല്‍ രാഹുല്‍ (21) ക്രീസിലുണ്ട്. രോഹിത് ശര്‍മയാണ് (0) അദ്ദേഹത്തിന് കൂട്ട്. യശസ്വി ജയ്‌സ്വാള്‍ (4), ശുഭ്മാന്‍ ഗില്‍ (1), വിരാട് കോലി (3), റിഷഭ് പന്ത് (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

യശസ്വി ജയ്‌സ്വാളിന്റെ (4) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമാകുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ മിച്ചല്‍ മാര്‍ഷിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങുന്നത്. ഗില്ലിനേയും സ്റ്റാര്‍ക്ക് തന്നെയാണ് മടക്കുന്നത്. മാര്‍ഷ് തന്നെ ക്യാച്ചെടുത്തു. ഈ ക്യാച്ച് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മനോഹരമായ ക്യാച്ചിന്റെ വീഡിയോ കാണാം...

2016 🤝 2024.

- Mitchell Marsh, the flying Bison!! 🦬 pic.twitter.com/Qk0kWo6qpi

— Emotive🍷 (@emotivesoul086)

Latest Videos

ബിസ്ബേനില്‍ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോര്‍ 445ല്‍ ഒതുക്കിയിരുന്നു ഇന്ത്യ. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ബുമ്രയാണ് ഇന്ത്യന്‍ പേസര്‍മാരില്‍ തിളങ്ങിയത്. ട്രാവിസ് ഹെഡ് (152), സ്റ്റീവന്‍ സ്മിത്ത് (101), അലക്സ് ക്യാരി (70) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മൂന്നാം ദിനം ഏഴിന് 405 എന്ന നിലയിലാണ് ഓസീസ് ബാറ്റിംഗ് തുടങ്ങിയത്. 40 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും ആതിഥേര്‍ക്ക് നഷ്ടമായി. സ്റ്റാര്‍ക്കാണ് (18) ആദ്യം മടങ്ങുന്നത്. ബുമ്രയ്ക്കായിരുന്ന വിക്കറ്റ്. പിന്നാലെ ലിയോണ്‍ (2), ക്യാരി എന്നിവരെ സിറാജും ആകാശ് ദീപും മടക്കി. 88 പന്തുകള്‍ നേരിട്ട ക്യാരി രണ്ട് സിക്സും ഏഴ് ഫോറും നേടി. 

കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഓസീസിനെ ബുമ്രയുടെ ട്രിപ്പിള്‍ സ്ട്രൈക്കിലാണ് രണ്ടാം ദിനം ഇന്ത്യ 400ലെങ്കിലും പിടിച്ചു നിര്‍ത്തിയത്. സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിനെ(101) രണ്ടാം ന്യൂബോള്‍ എടുത്തശേഷം ആദ്യം സ്ലിപ്പില്‍ രോഹിത്തിന്റെ കൈകളിലെത്തിച്ച ബുമ്ര പിന്നീട് ഒരോവറില്‍ മിച്ചല്‍ മാര്‍ഷിനെയും(5), ട്രാവിസ് ഹെഡിനെയും(152) ഒരോവറില്‍ പുറത്താക്കി 316-3 എന്ന ശക്തമായ നിലയിലായിരുന്ന ഓസീസിനെ 327-6ലേക്ക് തള്ളിയിട്ടെങ്കിലും അലക്സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന കൂട്ടുകെട്ട് ഓസീസിനെ സുരക്ഷിത സ്‌കോറിലെത്തിച്ചു. 

undefined

രണ്ടാം ദിനം അവസാന ഓവറില്‍ കമിന്‍സിനെ സിറാജ് മടക്കി. ഉസ്മാന്‍ ഖവാജ(21), നഥാന്‍ മക്സ്വീനി(9), മാര്‍നസ് ലബുഷെയ്ന്‍(12), സ്റ്റീവ് സ്മിത്ത്(101),ട്രാവിസ് ഹെഡ്(152), മിത്തല്‍ മാര്‍ഷ്(5), പാറ്റ് കമിന്‍സ്(20) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് രണ്ടാം ദിനം നഷ്ടമായത്.

click me!