എന്താ ഉന്നം, ഡു പ്ലെസിസ് ചിത്രത്തിലില്ല! മലയാളി താരത്തിന്റെ ഏറില്‍ ആര്‍സിബിക്ക് നഷ്ടമായത് നിര്‍ണായക വിക്കറ്റ്

By Web TeamFirst Published Apr 2, 2024, 10:43 PM IST
Highlights

ലഖ്‌നൗവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ നേരിട്ടുള്ള ഏറിലാണ് ഫാഫ് പുറത്താവുന്നത്. ഈ റണ്ണൗട്ട് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ബംഗളൂരു: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പവര്‍പ്ലേയില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. വിരാട് കോലി (22), ഫാഫ് ഡു പ്ലെസിസ് (19), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്. മാക്‌സ്‌വെല്‍ മടങ്ങുമ്പോള്‍ മൂന്നിന് 43 എന്ന നിലയിലായിരുന്നു ആര്‍സിബി.

അഞ്ചാം ഓവറിലാണ് ക്യാപ്റ്റന്‍ ഫാഫ് മടങ്ങുന്നത്. അതുതന്നെയാണ് മത്സരത്തില്‍ വഴിത്തിരിവായതും. ലഖ്‌നൗവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ നേരിട്ടുള്ള ഏറിലാണ് ഫാഫ് പുറത്താവുന്നത്. ഈ റണ്ണൗട്ട് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ കാണാം...

Devdutt Padikkal hits the bullseye. 🎯 pic.twitter.com/zjWY0ejXdk

— OneCricket (@OneCricketApp)

Latest Videos

ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് (81) മാത്രമാണ് തിളങ്ങിയത്. നിക്കോളാസ് പുരാന്‍ (21 പന്തില്‍ 40) നിര്‍ണായക പിന്തുണ നല്‍കി. ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. ലഖ്‌നൗ നിരയില്‍ പേസര്‍ മുഹ്‌സിന്‍ ഖാന്‍ പരിക്കിനെ തുടര്‍ന്ന് കളിക്കുന്നില്ല. പകരം യഷ് താക്കൂര്‍ ടീമിലെത്തി. ആര്‍സിബി ജോസഫ് അല്‍സാരിക്ക് പകരം റീസെ ടോപ്ലിയെ ടീമിലെത്തിച്ചു. 

റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു: വിരാട് കോ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്‍, രജത് പടിദാര്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, റീസെ ടോപ്ലി, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: ക്വിന്റണ്‍ ഡി കോക്ക്(ഡബ്ല്യു), കെഎല്‍ രാഹുല്‍(സി), ദേവദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്ണോയ്, യാഷ് താക്കൂര്‍, നവീന്‍-ഉല്‍-ഹഖ്, മായങ്ക് യാദവ്.

click me!