തോല്‍വി സഹിക്കാവുന്നതിലും അപ്പുറം! അമ്മയെ കെട്ടിപ്പിടിച്ച് വിതുമ്പി പിഞ്ചുകുഞ്ഞ്; വീഡിയോ

By Web Team  |  First Published Nov 20, 2023, 1:07 PM IST

തോല്‍വിയുടെ ആഘാതം ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം വലുതായിരുന്നു. മത്സരശേഷം ഇന്ത്യന്‍ ടീമംഗങ്ങളുടെ മുഖത്ത് അത് കാണുകയും ചെയ്തു. മുഹമ്മദ് സിറാജിന് തന്നെ നിയന്ത്രിക്കാന്‍ പോലുമായില്ല.


അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. 10 മത്സരങ്ങളില്‍ തോല്‍ക്കാതെ ഫൈനലിനെത്തിയിട്ടും അവസാനം ഇന്ത്യക്ക് കാലിടറി.അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി.

തോല്‍വിയുടെ ആഘാതം ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം വലുതായിരുന്നു. മത്സരശേഷം ഇന്ത്യന്‍ ടീമംഗങ്ങളുടെ മുഖത്ത് അത് കാണുകയും ചെയ്തു. മുഹമ്മദ് സിറാജിന് തന്നെ നിയന്ത്രിക്കാന്‍ പോലുമായില്ല. വിരാട് കോലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും കടുത്ത നിരാശയിലായിരുന്നു. ആരാധകരുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. ഒരു കുഞ്ഞു ആരാധകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തോല്‍വിക്ക് പിന്നാലെ കുഞ്ഞു ആരാധകന്‍ അമ്മയെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. വീഡിയോ കാണാം... 

💔💔😭😭 pic.twitter.com/TIRFAMk6zM

— IndiaToday (@IndiaToday)

Latest Videos

undefined

മത്സരശേഷം തോല്‍വിയുടെ കാരണം രോഹിത് വ്യക്തമാക്കിയിയിരുന്നു. അദ്ദേഹം വിശദീകരിച്ചതിങ്ങനെ...  ''ഫലം നമ്മള്‍ക്ക് അനുകൂലമായില്ല. പതിവുപോലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിച്ചില്ല. 20-30 റണ്‍സ് കുറവായിരുന്നു. കെ എല്‍ രാഹുലും വിരാട് കോലിയും നന്നായി കളിച്ചു. അവര്‍ ഇന്നിംഗ്സ് പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. 270-280 റണ്‍സായിരുന്നു ഉന്നം വച്ചിരുന്നത്. എന്നാല്‍ കൃത്യമായ സമയത്ത് വിക്കറ്റുകള്‍ നഷ്ടമായി.'' രോഹിത് വ്യക്താക്കി. 

ഹെഡ്-ലബുഷെയ്ന്‍ കൂട്ടുകെട്ടിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''സ്‌കോര്‍ ബോര്‍ഡില്‍ 240 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. വിക്കറ്റ് വീഴ്ത്താനുളള ശ്രമങ്ങളും ആരംഭിച്ചു. എന്നാല്‍ ട്രാവിസ് ഹെഡ് - മര്‍നസ് ലബുഷെയ്ന്‍ കൂട്ടുകെട്ട് എല്ലാം തകിടം മറിച്ചു. അവര്‍ക്കാണ് മുഴുവന്‍ ക്രഡിറ്റും. കഴിവിന്റെ പരമാവധി ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് കുറച്ച് എളുപ്പമാണെന്നാണ് എനിക്ക് തോന്നിയത്. അതാണ് തോല്‍വിയിലേക്ക് തള്ളിവിട്ടതെന്ന് പറഞ്ഞ് ന്യായീകരിക്കുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടത്ര റണ്‍സ് ഇല്ലായിരുന്നു. പേസര്‍മാര്‍ തുടക്കത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ ഹെഡ്-ലബു മത്സരം തട്ടിയെടുത്തും.'' രോഹിത് പറഞ്ഞു.

Powered By

എന്തുകൊണ്ട് നമ്മള്‍ തോറ്റു? പരാജയ കാരണങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ

click me!