ദേ നമ്മുടെ സഞ്ജു ചേട്ടന് മാന്‍ ഓഫ് ദ് മാച്ച്; ആര്‍ത്തിരമ്പി കുട്ടി ഫാന്‍സ്, ക്ഷമിക്കണം 'കട്ട ഫാന്‍സ്'- വീഡിയോ

By Gopala krishnan  |  First Published Aug 20, 2022, 9:16 PM IST

ക്രിക്കറ്റ് താരങ്ങളുടെ താരജാഡയും തലക്കനവും കണ്ട് പരിചയിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് തങ്ങളുടെ കൂട്ടത്തിലൊരാളെ പോലെയാണ് സ‍ഞ്ജു. അതുകൊണ്ടുതന്നെ സഞ്ജുവിന് ഏത് രാജ്യത്തും അസൂയപ്പെടുത്തുന്ന ആരാധകവൃന്ദമുണ്ട്. അതില്‍ വലിപ്പച്ചെറുപ്പമില്ല.


ഹരാരെ: ഇന്ത്യന്‍ കുപ്പായത്തില്‍ മലയാളി താരം സഞ്ജു സാംസണിന്‍റെ അവിസ്മരണീയ പ്രകടനം ആഘോഷമാക്കുകയാണ് മലയാളികള്‍. ഇന്ത്യന്‍ കുപ്പായത്തില്‍ അരങ്ങേറി ആദ്യമായി വിജയ റണ്‍ കുറിക്കാന്‍ അവസരം ലഭിച്ചതിനൊപ്പം ആദ്യമായി പ്ലേയര്‍ ഓഫ് ദ് മാച്ച് പുരസ്കാരവും ഇന്ന് സ‌ഞ്ജുവിന്‍റെ കൈകളിലെത്തി.

വിജയറണ്ണിന് തൊട്ടു മുമ്പ് മൂന്ന് പന്തുകള്‍ തുടര്‍ച്ചയായി പ്രതിരോധിച്ചപ്പോള്‍ ഗ്യാലറിയില്‍ നിന്ന് സഞ്ജു...സഞ്ജു...ആര്‍പ്പുവിളികള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ടീം ഏത് രാജ്യത്ത് പോയാലും അതിനി അയര്‍ലന്‍ഡോ അമേരിക്കയോ വെസ്റ്റ് ഇന്‍ഡീസോ സിംബാബ്‌വെയോ എവിടെയായാലും സഞ്ജു ആരാധകരുടെ താരമാണ്.

Latest Videos

undefined

'ആരാധകരെ ശാന്തരാകുവിന്‍, ചേട്ടന്‍ നിരാശപ്പെടുത്തില്ല'; അങ്ങ് സിംബാബ്‌വെയിലും സഞ്ജുവിനായി ആര്‍പ്പുവിളി-വീഡിയോ

ക്രിക്കറ്റ് താരങ്ങളുടെ താരജാഡയും തലക്കനവും കണ്ട് പരിചയിച്ച ഇന്ത്യന്‍ ആരാധകര്‍ക്ക് തങ്ങളുടെ കൂട്ടത്തിലൊരാളെ പോലെയാണ് സ‍ഞ്ജു. അതുകൊണ്ടുതന്നെ സഞ്ജുവിന് ഏത് രാജ്യത്തും അസൂയപ്പെടുത്തുന്ന ആരാധകവൃന്ദമുണ്ട്. അതില്‍ വലിപ്പച്ചെറുപ്പമില്ല. ഇന്ന് സിംബാബ്‌വെക്കിതിരെ ധോണി സ്റ്റൈലില്‍ സിക്സറടിച്ച് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന് വേമ്ടി കൈയടിക്കാന്‍ ഇങ്ങ് കേരളത്തിലുമുണ്ടായി രണ്ട് കുട്ടി ആരാധകര്‍, ക്ഷമിക്കണം, കട്ട ഫാന്‍സ്.

സഞ്ജു മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം വാങ്ങുന്നത് ടെലിവിഷനില്‍ കണ്ട് കൈയടിക്കുന്ന രണ്ട് കുട്ടി ആരാധകരുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രോഹിത് എന്നയാളുടെ ട്വിറ്റര്‍ പ്രൊഫൈലിലാണ് മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം വാങ്ങുന്ന സഞ്ജുവിനായി കുട്ടി ഫാന്‍സ് സഞ്ജു...സഞ്ജു...എന്ന് ആര്‍ത്തുവിളിച്ച് കൈയടിക്കുന്നത്.

Ohh😍😍😍 That's really cute 😍

pic.twitter.com/h5qD8iaL3A

— Rohit (@___Invisible_1)

മത്സരത്തില്‍ വിക്കറ്റിന് പിന്നില്‍ മൂന്ന് തകര്‍പ്പന്‍ ക്യാച്ചുകളുമായും സഞ്ജു തിളങ്ങിയിരുന്നു. ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യമായാണ് സഞ്ജു സാംസണ്‍ വിജയ റണ്‍ നേടുന്നതും കളിയിലെ താരമായി തെര‍ഞ്ഞെടുക്കപ്പെടുന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 38. ഓവറില്‍ 161 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 39 പന്തില്‍ നാല് സിക്സും മൂന്ന് ഫോറും പറത്തിയ സഞ്ജു കരിയറില്‍ ആദ്യമായി ഇന്ത്യയുടെ ടോപ് സ്കോററായി.

ഇനി സഞ്ജുവിനെ എങ്ങനെ ലോകകപ്പ് ടീമിന് പുറത്തിരുത്തും; ഈ കണക്കുകള്‍ കണ്ണഞ്ചിപ്പിക്കുന്നത്

click me!