ബാബര്‍ അസമിനെ പാകിസ്ഥാന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു! ഷഹീന്‍ അഫ്രീദി പുറത്തുതന്നെ

By Web Team  |  First Published Dec 4, 2024, 9:40 PM IST

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പാകിസ്ഥാന്‍ മൂന്നുവീതം ട്വന്റി 20യും ഏകദിനവും രണ്ട് ടെസ്റ്റുമാണ് കളിക്കുക.


കാബൂള്‍: മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ തിരിച്ച് വിളിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ബാബറിനൊപ്പം ടീമില്‍ നിന്ന് ഒഴിവാക്കിയ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീദിയെ പരിഗണിച്ചില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പാകിസ്ഥാന്‍ മൂന്നുവീതം ട്വന്റി 20യും ഏകദിനവും രണ്ട് ടെസ്റ്റുമാണ് കളിക്കുക. ടെസ്റ്റില്‍ ഷാന്‍ മസൂദും ട്വന്റി 20യിലും ഏകദിനത്തിലും മുഹമ്മദ് റിസ്വാനുമാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍മാര്‍. ബാബര്‍ അസവും ഷഹീന്‍ അഫ്രീദിയും ഏകദിന, ട്വന്റി 20 ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പാകിസ്ഥാന്‍ ടെസ്റ്റ് ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, ഖുറം ഷഹ്‌സാദ്, മിര്‍ ഹംസ, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നസീം ഷാ, നൊമാന്‍ അലി, സെയിം അയൂബ്, സല്‍മാന്‍ അലി അഗ.

Latest Videos

ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ കോലി! വേണ്ടത് അഡ്‌ലെയ്ഡില്‍ ഒരു സെഞ്ചുറി

ഏകദിന ടീം: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അബ്ദുള്ള ഷഫീഖ്, അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, കമ്രാന്‍ ഗുലാം, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, നസീം ഷാ, സയിം അയൂബ്, സല്‍മാന്‍ അലി ആഗ, ഷഹീന്‍ ഷാ അഫ്രിദി, സുഫ്യാന്‍ മൊഖ്ദി, തയ്യബ് താഹിര്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍).

undefined

ടി20 ടീം: മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഹാരിസ് റൗഫ്, ജഹന്ദാദ് ഖാന്‍, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ഹസ്നൈന്‍, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, ഒമൈര്‍ ബിന്‍ യൂസഫ്, സയിം അയൂബ്, സല്‍മാന്‍ അലി അഗഫ്, ഷഹീന്‍ അലി അഗ്ഹ, സുഫ്യാന്‍ മൊഖിം, തയ്യബ് താഹിര്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍).

click me!