വിജയ് ഹസാരെ ട്രോഫി: കേരളത്തെ തകർത്ത രാജസ്ഥാൻ കർണാടകക്കെതിരെ, ഹരിയാനക്ക് എതിരാളികൾ തമിഴ്നാട്, സെമി ലൈനപ്പായി

By Web TeamFirst Published Dec 11, 2023, 5:49 PM IST
Highlights

മറ്റൊരു ക്വാര്‍ട്ടര്‍ പോരാത്തില്‍ കരുത്തരായ മംബൈയെ വീഴ്ത്തിയാണ് തമിഴ്നാട് സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 48.3 ഓവറില്‍ 227 റണ്‍സിന് ഓള്‍ ഔട്ടായി. 59 റണ്‍സെടുത്ത പ്രസാദ് പവാറായിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍.

മുംബൈ: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ സെമി ഫൈനല്‍ ലൈനപ്പായി. കേരളത്തെ 200 റണ്‍സിന് തകര്‍ത്ത രാജസ്ഥാന്‍ സെമിയില്‍ കര്‍ണാടകയെ നേരിടും. രണ്ടാം സെമിയില്‍ ഹരിയാന തമിഴ്നാടിനെ നേരിടും.

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ രാജസ്ഥാന്‍ 200 റണ്‍സിനാണ് കേരളത്തെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മഹിപാല്‍ ലോംറോറിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെുത്തപ്പോള്‍ കേരളത്തിന് 21 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പരിക്കേറ്റ് ക്രീസ് വിട്ട വിഷ്ണു വിനോദ് കേരളത്തിനായി പിന്നീട് ബാറ്റിംഗിനിറങ്ങിയില്ല.

Latest Videos

ഇത്തവണ അത് നേടിയാൽ രോഹിത് ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനാവും, തുറന്നു പറഞ്ഞ് പത്താൻ

മറ്റൊരു ക്വാര്‍ട്ടര്‍ പോരാത്തില്‍ കരുത്തരായ മംബൈയെ വീഴ്ത്തിയാണ് തമിഴ്നാട് സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 48.3 ഓവറില്‍ 227 റണ്‍സിന് ഓള്‍ ഔട്ടായി. 59 റണ്‍സെടുത്ത പ്രസാദ് പവാറായിരുന്നു മുംബൈയുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ ബാബാ ഇന്ദ്രജിത്തിന്‍റെ അപരാജിത സെഞ്ചുറി(103) മികവില്‍ തമിഴ്നാട് 43.2 ഓവറില്‍ ലക്ഷ്യത്തിലെത്തി. ബാബാ അപരാജിത് 45 റണ്‍സെടുത്തു.

മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിദര്‍ഭയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് കര്‍ണാടക ക്വാര്‍ട്ടറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 44.5 ഓവറില്‍ 173 റണ്‍സിന് ഓള്‍ ഔട്ടായി. 41 റണ്‍സെടുത്ത ശുഭം ദുബെയാണ് വിദര്‍യുടെ ടോപ് സ്കോറര്‍. മറുപടി ബാറ്റിംഗില്‍ അര്‍ധസെഞ്ചുറികള്‍ നേടിയ രവികുമാര്‍ സമര്‍ത്ഥിന്‍റെയും(71) ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിന്‍റെയും(51) ബാറ്റിംഗ് മികവില്‍ കര്‍ണാടക അനായാസം ലക്ഷ്യത്തിലെത്തി.

രോഹിത്, ഹാര്‍ദ്ദിക്, സൂര്യകുമാ‌ർ, ടി20 ലോകകപ്പില്‍ ആരാകണം ഇന്ത്യൻ ക്യാപ്റ്റന്‍?; മറുപടി നല്‍കി ഗൗതം ഗംഭീര്‍

നാലാം ക്വാര്‍ട്ടറില്‍ ബംഗാളിനെ വീഴ്ത്തിയാണ് ഹരിയാ സെമിയിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ ഷഹബാസ് അഹമ്മദിന്‍റെ സെഞ്ചുറി(100) കരുത്തില്‍ 50 ഓവറില്‍ 225 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ഹരിയാനക്കായി 37 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങി. മറുപടി ബാറ്റിംഗില്‍ അങ്കിത് കുമാറിന്‍റെ സെഞ്ചുറി(102) കരുത്തില്‍ ഹരിയാന ആറ് വിക്കറ്റ് നഷ്ടത്തില്‍ 45.1 വറില്‍ ലക്ഷ്യം മറികടന്നു. ബംഗാളിനായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!