ബൈജൂസിനെതിരെ ബിസിസിഐ! കോടികളുടെ വീഴ്ച്ച വരുത്തിയതായി റിപ്പോര്‍ട്ട്, മറുപടി നല്‍കാന്‍ രണ്ടാഴ്ച്ച സമയം

By Web TeamFirst Published Dec 4, 2023, 9:56 PM IST
Highlights

എഡ്ടെക് കമ്പനിയായ ബൈജൂസ് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി പണം സ്വരൂപിക്കുന്നതിനായി തന്റെ വീടും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും പണയം വെച്ചതായാണ് റിപ്പോര്‍ട്ട്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍മാരായിരുന്നു ബൈജൂസ് കരാറിനിടെ ഗുരുതര വീഴ്ച്ച വരുത്തിയെന്ന് ബിസിസിഐ. 158 കോടി രൂപ അടയ്ക്കുന്നതില്‍ ബൈജൂസ് വീഴ്ച വരുത്തിയെന്നാണ് ബിസിസിഐ പറയുന്നത്. വീഴ്ച്ച കണ്ടെത്തിയതിന് പിന്നാലെ ബൈജൂസിന് ബിസിസിഐ നോട്ടീസയച്ചു. കേസില്‍ മറുപടി നല്‍കാന്‍ ബൈജുവിന് രണ്ടാഴ്ചത്തെ സമയവും നല്‍കിയിട്ടുണ്ട്. അതിന് ശേഷം ബിസിസിഐക്ക് പുനഃപരിശോധനാ ഹര്‍ജി നല്‍കാം. സെപ്റ്റംബര്‍ എട്ടിന് കേസ് ഫയല്‍ ചെയ്തിരുന്നുവെങ്കിലും നവംബര്‍ 15ന് മാത്രമാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

അതേസമയം, ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വീട് പണയപ്പെടുത്തി ബൈജു രവീന്ദ്രന്‍. എഡ്ടെക് കമ്പനിയായ ബൈജൂസ് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി പണം സ്വരൂപിക്കുന്നതിനായി തന്റെ വീടും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള വീടും പണയം വെച്ചതായാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവില്‍ ബൈജുവിന്റെ  ഉടമസ്ഥതയിലുള്ള രണ്ട് വീടുകള്‍, എപ്‌സിലോണിലെ അദ്ദേഹത്തിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വില്ല എന്നിവ പണയപ്പെടുത്തിയതായാണ് സൂചന.

Latest Videos

ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റിലെ 15,000 ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ് ഈ തുക ഉപയോഗിച്ചത്. അതേസമയം, ബൈജു രവീന്ദ്രനോ ബൈജൂസിന്റെ പ്രതിനിധികളോ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. 2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു. 

ഒരു കാലത്ത് ഇന്ത്യയുടെ കുതിച്ചുയരുന്ന സ്റ്റാര്‍ട്ടപ്പ് സമ്പദ്വ്യവസ്ഥയുടെ പ്രധാന ചിഹ്നമായി എടുത്തുകാണിച്ചിരുന്നത് ബൈജൂസിനെയായിരുന്നു. കോവിഡിന് ശേഷം ഓണ്‍ലൈന്‍ വിദ്യാഭ്യാസ മേഖലയിലുണ്ടായ മാന്ദ്യമാണ് ബൈജൂസിന് തിരിച്ചടിയായത്.

'അവര്‍ ഒത്തുകളിച്ചു'; ഇന്ത്യ-ഓസീസ് ടി20 മത്സരത്തിലെ അംപയറിംഗിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ താരം

tags
click me!