കാണ്‍പൂരിലേത് ചരിത്രം! ഇന്ത്യന്‍ മണ്ണില്‍ തുടര്‍ച്ചയായ 18-ാം ടെസ്റ്റ് പരമ്പര, അവസാന തോറ്റത് 11 വര്‍ഷം മുമ്പ്

By Web TeamFirst Published Oct 2, 2024, 10:58 AM IST
Highlights

ടെസ്റ്റ് പരമ്പര വിജയത്തോടെ സ്വന്തം റെക്കോര്‍ഡ് തിരുത്തികുറിക്കുകയാണ് ടീം ഇന്ത്യ.തിരുത്തികുറിക്കുകയാണ് ടീം ഇന്ത്യ.

കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ലോക ക്രിക്കറ്റില്‍ ചരിത്രം കുറിക്കുകയാണ് രോഹിത് ശര്‍മയും സംഘവും. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 18- മത്തെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യന്‍ സംഘം സ്വന്തമാക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെന്തൊക്കെ വന്നാലും ജയിച്ചേ മടങ്ങൂയെന്ന പോരാട്ട വീര്യം. കാണ്‍പൂരില്‍ രോഹിതും സംഘവും പുറത്തെടുത്ത മനോവീര്യത്തിന് കൈയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യയിലെത്തിയ ബംഗ്ലാദേശിന് കണക്കുകൂട്ടലുകളെല്ലാം തെറ്റി. 

ടെസ്റ്റ് പരമ്പര വിജയത്തോടെ സ്വന്തം റെക്കോര്‍ഡ് തിരുത്തികുറിക്കുകയാണ് ടീം ഇന്ത്യ. ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര തോറ്റിട്ട് 11 വര്‍ഷമാവുകയാണ്. 2013ല്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയെ 4-0ത്തിന് തകര്‍ത്താണ് ജൈത്രയാത്ര തുടങ്ങിയത്. ധോണിക്ക് പിന്നാലെ വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്മാരായി. ഇരുവര്‍ക്കും സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പര തോല്‍ക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ ഈ റെക്കോര്‍ഡിന് തൊട്ടുടുത്ത് പോലും എത്താന്‍ മറ്റ് ടീമുകളില്ല.

Latest Videos

കൃത്യമായ പ്ലാനുണ്ടായിരുന്നു! കാണ്‍പൂര്‍ ടെസ്റ്റിലെ വിജയത്തിന് ശേഷം രോഹിത് ശര്‍മ

1994 മുതല്‍ 2000 വരെ സ്വന്തം മണ്ണില്‍ തുടര്‍ച്ചായായി 10 ടെസ്റ്റ് പരന്പരകള്‍ വിജയിച്ച ഓസീസാണ് ഈ പട്ടികയില്‍ രണ്ടാമത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ സിക്സുറുകള്‍ നേടിയ ടീമെന്ന റെക്കോഡും ഇന്ത്യ സ്വന്തമാക്കി. ഈവര്‍ഷം 90 സിക്സുകളാണ് ഇന്ത്യ നേടിയത്. 2022ല്‍ 89 സിക്സറുകള്‍ പറത്തിയ ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയ ഇന്ത്യ മറ്റൊരു ലോക കിരീടത്തിന് തെട്ടകലെയാണ്.

കാണ്‍പൂരില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മഴമൂലം മൂന്ന് ദിവസത്തെ കളി ഏതാണ്ട് പൂര്‍ണമായും നഷ്ടമായിട്ടും വെറും രണ്ട് ദിവസം കൊണ്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്ന ടെസ്റ്റില്‍ രണ്ടും മൂന്നും ദിനങ്ങളില്‍ ഒറ്റ പന്തുപോലും എറിയാനാകാതെ പൂര്‍ണമായും നഷ്ടമായിരുന്നു.പിന്നീട് നാലും അഞ്ചും ദിവസങ്ങളില്‍ ബംഗ്ലാദേശിനെ രണ്ട് വട്ടം പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ വിജയലക്ഷ്യമായ 95 റണ്‍സ് അഞ്ചാം ദിനം ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തു.

click me!