മിന്നാന്‍ മിന്നു മണി തുടരും; ഇംഗ്ലണ്ട്, ഓസീസ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Dec 2, 2023, 9:32 AM IST
Highlights

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും എതിരായ ഓരോ ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്‍റി 20കള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടി20 ടീമില്‍ മലയാളി താരം മിന്നു മണി ഇടംപിടിച്ചു. നിലവില്‍ ഇന്ത്യന്‍ വനിതാ എ ടീമിന്‍റെ ക്യാപ്റ്റന്‍ കൂടിയാണ് മിന്നു മണി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ 2023 ഡിസംബര്‍ 6, 9, 10 തിയതികളിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് ട്വന്‍റി 20കള്‍ നടക്കുക. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരങ്ങള്‍ തുടങ്ങുക. 

ഇന്ത്യന്‍ വനിതാ ട്വന്‍റി 20 സ്ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍) ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ്മ, ദീപ്‌തി ശര്‍മ്മ, യസ്‌തിക ഭാട്ട്യ (വിക്കറ്റ് കീപ്പര്‍), റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത് കശ്യപ്, സൈക ഇഷാഖ്, രേണുക സിംഗ് താക്കൂര്‍, തിദാസ് സദ്ദു, പൂജ വസ്‌ത്രകര്‍, കനിക അഹൂജ, മിന്നു മണി. 

Latest Videos

ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയക്കും എതിരായ ഓരോ ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു. ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ദാനയും തന്നെയാണ് ഈ ടീമുകളെ നയിക്കുന്നതും. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 2023 ഡിസംബര്‍ 14 മുതല്‍ 17 വരെയാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്. ഡിസംബര്‍ 21 മുതല്‍ 24 വരെ വാംഖഡെയിലാണ് ഓസീസിന് എതിരായാ ടെസ്റ്റ് മത്സരം. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് ഇരു ടെസ്റ്റുകളും തുടങ്ങുക. ഓസീസിന് എതിരായ വൈറ്റ് ബോള്‍ പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ വനിതാ ടീമിനെ പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. 

ഇന്ത്യന്‍ വനിതാ ടെസ്റ്റ് സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍) ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ്മ, ദീപ്‌തി ശര്‍മ്മ, യസ്‌തിക ഭാട്ട്യ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), സ്നേഹ് റാണ, ഷുഭാ സതീഷ്, ഹര്‍ലീന്‍ ഡിയോള്‍, സൈക ഇഷ്ഖ്, രേണുക സിംഗ് താക്കൂര്‍, തിദാസ് സദ്ദു, മേഘ്‌ന സിംഗ്, രാജേശ്വരി ഗെയ്‌ക്‌വാദ്, പൂജ വസ്‌ത്രകര്‍. 

Read more: പണിയെല്ലാം വരുന്നത് സഞ്ജു സാംസണ്; വിക്കറ്റ് കീപ്പര്‍ പോരാട്ടത്തില്‍ മറ്റൊരു പേര് കൂടി! ജിതേഷ് ശര്‍മ്മ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!