അഭിഷേക് ബംഗ്ലാദേശിനെതിരായ മൂന്ന് ടി20 മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു.
മുംബൈ: ബംഗ്ലാദേശിനെതിരെ അവസാന ടി20 മലയാളി താരം സഞ്ജു സാംസണ്‍ സെഞ്ചുറി നേടിയതോടെ അദ്ദേഹം ടീമില്‍ സ്ഥാനമുറപ്പിച്ച സാഹചര്യമാണ്. ഇനി ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. അവിടെ നാല് ടി20 മത്സരങ്ങള്‍ ഇന്ത്യ കളിക്കും. നവംബര്‍ എട്ടിനാണ് പര്യടനത്തിന് തുടക്കമാവുന്നത്. എന്തായാലും സഞ്ജു ടീമിലുണ്ടാവുമെന്ന് ഉറപ്പാണ്, അതും ഓപ്പണറായിട്ട്. പ്രധാന താരങ്ങളെല്ലാം ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിക്കുള്ള തിരക്കിലായതിനാല്‍ സഞ്ജു - അഭിഷേക് ശര്‍മ സഖ്യമായിട്ട് മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍.
അഭിഷേക് ബംഗ്ലാദേശിനെതിരായ മൂന്ന് ടി20 മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ ഓപ്പണിങ് ബാറ്ററായി ഇഷാന്‍ കിഷനും ടീമിലെത്തുമെന്നാണ് പുറത്തുവരുന്ന സൂചന. പക്ഷേ അഭിഷേക് സഞ്ജു കോംബോയ്ക്കായിരിക്കും പരിഗണന. റുതുരാജ് ഗെയ്ക്വാദിനെ ടീമിലേക്ക് പരിഗണിക്കില്ല. ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയയിലായിരിക്കും അദ്ദേഹം. ബംഗ്ലദേശിനെതിരായ പരമ്പരയിലും റുതുരാജിനെ ബിസിസിഐ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിനൊപ്പം റിങ്കു സിങ്ങും കളിക്കും.
undefined
ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ട്വന്റി20 ടീമിലുണ്ടാവും. പൂര്‍ണ കായികക്ഷമത കൈവരിച്ചാല്‍ ശിവം ദുബെയും 15 അംഗ ടീമില്‍ ഇടം നേടും. അങ്ങനെയെങ്കില്‍ തിലക് വര്‍മ പുറത്താകും. മികച്ച ഫോമിലുള്ള പേസര്‍ മായങ്ക് യാദവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും കളിക്കും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി20 പരമ്പരയ്ക്കുള്ള സാധ്യതാ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതിഷ് റെഡ്ഡി, ശിവം ദുബെ, ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയി, വരുണ്‍ ചക്രവര്‍ത്തി.