അടിമുടി മാറ്റവുമായി പാകിസ്ഥാൻ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു

By Web Team  |  First Published Oct 14, 2024, 6:02 PM IST

പാകിസ്ഥാന്‍-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുള്‍ട്ടാനില്‍ തുടങ്ങും.


മുള്‍ട്ടാൻ: മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം, പേസര്‍ ഷഹീന്‍ അഫ്രീദി എന്നിവരെ പുറത്താക്കിയ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. കമ്രാന്‍ ഗുലാം ആണ് ബാബറിന് പകരം നാളെ തുടങ്ങുന്ന ടെസ്റ്റില്‍ പാകിസ്ഥാനുവേണ്ടി നാലാം നമ്പറില്‍ ഇറങ്ങുക. ആദ്യ ടെസ്റ്റില്‍ കളിച്ച പേസര്‍മാരായ ഷഹീന്‍ അഫ്രീദി, നസീം ഷാ, അര്‍ബ്രാര്‍ അഹമ്മദ് എന്നിവരും രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

ഇവര്‍ക്ക് പകരം നൗമാന്‍ ആലി, സാജിദ് ഖാന്‍, സാഹിദ് മെഹ്മൂദ് എന്നിവരാണ് പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയത്. ബാറ്റിംഗ് നിരയില്‍ ബാബര്‍ പുറത്തായതല്ലാതെ മറ്റ് മാറ്റങ്ങളില്ല. അതേസമയം പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. പേസര്‍മാരായ ക്രിസ് വോക്സിനും ഗുസ് അറ്റ്കിന്‍സണും ഇംഗ്ലണ്ട് വിശ്രമം അനുവദിച്ചപ്പോള്‍ മാത്യു പോട്ടും ഇംഗ്ലണ്ടിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

Latest Videos

undefined

ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 556 റണ്‍സടിച്ചിട്ടും പാകിസ്ഥാന്‍ ഇംഗ്ലണ്ടിനോട് ഇന്നിംഗ്സ് തോല്‍വി വഴങ്ങിയിരുന്നു. പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 556 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 823 റണ്‍സടിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ പാകിസ്ഥാന്‍ 220 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്സിനും 47 റണ്‍സിനും തോറ്റിരുന്നു. മൂന്ന് ടെസ്റ്റുകളടുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: സയിം അയൂബ്, അബ്ദുള്ള ഷഫീഖ്, ഷാൻ മസൂദ്, കമ്രാൻ ഗുലാം, സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ, സൽമാൻ അലി ആഘ, ആമിർ ജമാൽ, നൗമാൻ അലി, സാജിദ് ഖാൻ, സാഹിദ് മഹമൂദ്.

പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ബെൻ സ്‌റ്റോക്‌സ് (ക്യാപ്റ്റൻ), സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ബ്രൈഡൺ കാർസെ, മാത്യു പോട്ട്‌സ്, ജാക്ക് ലീച്ച്, ഷോയിബ് ബഷീർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!