ടി20 ലോകകപ്പ്: സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ നെതര്‍ലന്‍ഡ്സ്, രണ്ടാമത്തെ ടീം വിന്‍ഡീസാകുമോ; നാളെ അറിയാം

By Gopala krishnan  |  First Published Oct 20, 2022, 6:41 PM IST

23ന് പാക്കിസ്ഥാനെതിരായ മത്സരത്തിനുശേഷം 27നാണ് ഇന്ത്യ നെതര്‍ലന്‍ഡ്സ് പോരാട്ടം. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ ഏഴ് റണ്‍സിനാണ് യുഎഇ ഇന്ന് നമീബിയയെ മറികടന്നത്. ജയിച്ചിരുന്നെങ്കില്‍ ശ്രീലങ്കയെക്കാള്‍(+0.667) മികച്ച നെറ്റ് റണ്‍റേറ്റുള്ള (+0.730)നമീബിയ ആകുമായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന നിലക്ക് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക ഇന്ത്യയുടെ ഗ്രൂപ്പിലെത്തുകയും ചെയ്യുമായിരുന്നു.


മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയുടെ ഗ്രൂപ്പിലെത്തുമോ എന്ന ഭീഷണിയില്‍ പകുതി ഒഴിവായി. ഇന്നത്തെ സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ നമീബിയ യുഎഇയോട് തോറ്റതോടെ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സൂപ്പര്‍ 12 ല്‍ എത്തിയതോടെയാണിത്. ഇതോടെ രണ്ടാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സാവും പാക്കിസ്ഥാനെതിരായ ആദ്യ പോരാട്ടത്തിനുശേഷം സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ രണ്ടാമത്തെ എതിരാളികള്‍.

23ന് പാക്കിസ്ഥാനെതിരായ മത്സരത്തിനുശേഷം 27നാണ് ഇന്ത്യ നെതര്‍ലന്‍ഡ്സ് പോരാട്ടം. സൂപ്പര്‍ 12 യോഗ്യതാ പോരാട്ടത്തില്‍ ഏഴ് റണ്‍സിനാണ് യുഎഇ ഇന്ന് നമീബിയയെ മറികടന്നത്. ജയിച്ചിരുന്നെങ്കില്‍ ശ്രീലങ്കയെക്കാള്‍(+0.667) മികച്ച നെറ്റ് റണ്‍റേറ്റുള്ള (+0.730)നമീബിയ ആകുമായിരുന്നു ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെന്ന നിലക്ക് ഏഷ്യന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക ഇന്ത്യയുടെ ഗ്രൂപ്പിലെത്തുകയും ചെയ്യുമായിരുന്നു.

Latest Videos

undefined

ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്തും, പാക്കിസ്ഥാന്‍റെ ലോകകപ്പ് ബഹിഷ്കരണ ഭീഷണിക്ക് മറുപടിയുമായി അനുരാഗ് ഠാക്കൂര്‍

ഇനി നാളെ നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് പോരാട്ടത്തിലാണ് ഇന്ത്യയുടെ കണ്ണുകള്‍. ഈ മത്സരം വിന്‍ഡീസ് ജയിച്ചാല്‍ നാലു പോയന്‍റുമായി വിന്‍ഡീസ് സൂപ്പര്‍ 12 ഉറപ്പിക്കും. എന്നാല്‍ സ്കോട്‌ലന്‍ഡ്-സിംബാബ്‌വെ പോരാട്ടത്തില്‍ സ്കോ‌ട്‌ലന്‍ഡോ സിംബാബ്‌വെയോ ആര് ജയിച്ചാലും ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കുക നെറ്റ് റണ്‍റേറ്റാവും. സ്കോട്‌ലന്‍ഡ്-സിംബാബ്‌വെ മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ 12ല്‍ എത്താം. സ്കോട്‌ലന്‍ഡിന്(+0.759) മികച്ച നെറ്റ് റണ്‍റേറ്റുള്ളപ്പോള്‍ സിംബാബ്‌വെ(0.000) ആണ് റണ്‍ റേറ്റില്‍ രണ്ടാമത്. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസിന്(-0.275) മോശം നെറ്റ് റണ്‍ റേറ്റാണുള്ളത്.

സയ്യിദ് മുഷ്താഖ് അലി: തകര്‍ത്തടിച്ച് സഞ്ജുവും സച്ചിനും, ജമ്മു കശ്മീരിനെ തകര്‍ത്ത് കേരളം

നാളെ അട്ടിമറി വീരന്‍മാരായ അയര്‍ലന്‍ഡ് വിന്‍ഡീസിനെ വീഴ്ത്തുകയും സ്കോട്‌ലന്‍ഡ് സിംബാബ്‌വെയെ തോല്‍പ്പിക്കുകയും ചെയ്താല്‍ അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ ടീമുകള്‍ക്ക് ഓരോ ജയം വീതമാകും. ഈ സാഹചര്യത്തിലും നെറ്റ് റണ്‍ റേറ്റ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിര്‍ണയിക്കും. ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെത്തുക എന്നതിനാല്‍ നാളെ സ്കോട്‌ലന്‍ഡോ സിംബാബ‌്‌വെയോ ജയിച്ചാല്‍ അവരാകും സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ ഗ്രൂപ്പിലെത്തുക. അല്ലെങ്കില്‍ വിന്‍ഡീസ് അയര്‍ലന്‍ഡിനെതിരെ വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റില്‍ ഇവരെ മറികടക്കണം. അങ്ങനെ മറികടന്നാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരെന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയുടെ ഗ്രൂപ്പിലെത്തും. നാളെ രാവിലെ 9.30നാണ് വെസ്റ്റ് ഇന്‍ഡീസ്-അയര്‍ലന്‍ഡ് മത്സരം.

click me!