നെതര്‍ലന്‍ഡ്സിനെതിരെ ഹാര്‍ദ്ദിക്കിന് പകരം ഹൂഡയെ കളിപ്പിക്കണമെന്ന് ഗവാസ്കര്‍

By Gopala krishnan  |  First Published Oct 25, 2022, 10:04 PM IST

ടി20 ക്രിക്കറ്റില്‍ ആരെയും കുഞ്ഞന്‍മാരായി കണക്കാനാവില്ലെന്നും പാക്കിസ്ഥാനെതിരായ മത്സരശേഷം ഇന്ത്യ ആലസ്യത്തിലേക്ക് വീഴരുതെന്നും ഗവാസ്കര്‍ ഓര്‍മിപ്പിച്ചു. നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെയോ പാക്കിസ്ഥാനെയോ പോലെ കരുത്തരല്ലായിരിക്കാം.


സിഡ്നി: ടി20 ലോകകപ്പിലലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ വ്യാഴാഴ്ച നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ഹാര്‍ദ്ദിക്കിന് പകരം ദീപക് ഹൂഡക്കോ ദിനേശ് കാര്‍ത്തിക്കിനോ അഞ്ചാം നമ്പറില്‍ അവസരം നല്‍കണെമന്നും ടീമിലെ ആര്‍ക്കെങ്കിലും നേരിയ പരിക്കുണ്ടെങ്കില്‍ അവര്‍ക്കെല്ലാം വിശ്രമം അനുവദിക്കാവുന്നതാണെന്നും ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.

ഹാര്‍ദ്ദിക്കിന് നേരിയ പരിക്കുണ്ടെങ്കില്‍ അദ്ദേഹത്തിന് വിശ്രമം നല്‍കണം. കാരണം, ഞായറാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് നിര്‍ണായക മത്സരം കളിക്കാനുണ്ട്. ആ മത്സരത്തിനായി കളിക്കാരെ സജ്ജരാക്കാന്‍ പരിക്കിന്‍റെ ലക്ഷണമുള്ളവര്‍ക്ക് പോലും വിശ്രമം കൊടുക്കാവുന്നതാണ്.

Latest Videos

undefined

ടി20 ക്രിക്കറ്റില്‍ ആരെയും കുഞ്ഞന്‍മാരായി കണക്കാനാവില്ലെന്നും പാക്കിസ്ഥാനെതിരായ മത്സരശേഷം ഇന്ത്യ ആലസ്യത്തിലേക്ക് വീഴരുതെന്നും ഗവാസ്കര്‍ ഓര്‍മിപ്പിച്ചു. നെതര്‍ലന്‍ഡ്സ് ദക്ഷിണാഫ്രിക്കയെയോ പാക്കിസ്ഥാനെയോ പോലെ കരുത്തരല്ലായിരിക്കാം. പക്ഷെ അതുകൊണ്ട് ഇന്ത്യക്ക് നെതര്‍ലന്‍ഡ്സിനെ വെല്ലുവിളിയായി കണക്കാക്കാതിരിക്കാനാവില്ല.നെതര്‍ലന്‍ഡ്സിനെതിര മുഹമ്മദ് ഷമിക്കും അവസരം നല്‍കണം. കാരണം, ഷമിക്ക് മത്സരപരിചയം കുറവാണ്.

ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരായ ജയം, ഇന്ത്യ സെമി ഉറപ്പിച്ചോ ?; കണക്കുകളും സാധ്യതകളും ഇങ്ങനെ

ഹാര്‍ദ്ദിക്കിനെ കളിപ്പിച്ചില്ലെങ്കില്‍ നെതര്‍ലന്‍ഡ്സിനെതിരെ ദിനേശ് കാര്‍ത്തിക്കിനെ അഞ്ചാം നമ്പറില്‍ ഇറക്കാവുന്നതാണ്. അല്ലെങ്കില്‍ ഹാര്‍ദ്ദിക്കിന് പകരം ദീപക് ഹൂഡയെ ടീമിലെടുത്ത് അദ്ദേഹത്തെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാവുന്നതാണെന്നും ഗവാസ്കര്‍ പറഞ്ഞു.

പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഹാര്‍ദ്ദിക് നിര്‍ണായക പ്രകടനം പുറത്തെടുത്തിരുന്നു. നാലോവറും പന്തെറിഞ്ഞ ഹാര്‍ദ്ദിക് ഒരോവറില്‍ രണ്ട് വിക്കറ്റ് അടക്കം മൂന്ന് വിക്കറ്റെടുക്കുകയും ബാറ്റിംഗിനിറങ്ങിയപ്പോള്‍ കോലിക്ക് ഒപ്പം നിര്‍ണായ കൂട്ടുകെട്ടില്‍ പങ്കാളിയായി 37 റണ്‍സടിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച മെല്‍ബണില്‍ പാക്കിസ്ഥാനെതിരെ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ അവസാന പന്തിലാണ് ടീം ഇന്ത്യ നാല് വിക്കറ്റിന്‍റെ ത്രില്ലര്‍ ജയം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം കോലിയുടെ ഐതിഹാസിക ഇന്നിംഗ്‌സിന്‍റെ കരുത്തില്‍ 20-ാം ഓവറിലെ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്‌ടപ്പെടുത്തി  ഇന്ത്യ നേടി.

click me!