ടി20 ലോകകപ്പ്: പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഗംഭീര്‍

By Gopala krishnan  |  First Published Oct 21, 2022, 8:55 PM IST

ഞായറാഴ്ചത്തെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ടോപ് ഫോറില്‍ മാറ്റങ്ങളൊന്നും ഇല്ല. കെ എല്‍ രാഹുല്‍ രോഹിത് ശര്‍മ, വിരാ് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരിറങ്ങുന്ന ടോപ് ഫോറിനുശേഷം റിഷഭ് പന്താണ് ഗംഭീറിന്‍റെ ടീമില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങുന്നത്. ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എത്തുമ്പോള്‍ ഏഴാമനാി അക്സര്‍ പട്ടേല്‍ ടീമിലുണ്ട്.

ദില്ലി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് നാള ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് പോരാട്ടത്തോടെ തുടക്കമാകുകയാണ്. ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമാകും ലോകകപ്പിന്‍റെ ആവേശം ആകാശത്തോളം ഉയര്‍ത്തുക. കഴിഞ്ഞ ടി20 ലോകകപ്പിലും പാക്കിസ്ഥാനെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. അന്ന് പാക്കിസ്ഥാന്‍ 10 വിക്കറ്റിന് ജയിച്ച് ഇന്ത്യയുടെ സെമിയിലേക്കുള്ള വഴി മുടക്കി. അതിനുശേഷം കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ ഇരു ടീമുകളും രണ്ട് തവണ ഏറ്റുമുട്ടി. ഓരോ ജയങ്ങളുമായി പിരിഞ്ഞു. പാക്കിസ്ഥാന്‍ ഫൈനലിലെത്തിയെങ്കില്‍ ഇന്ത്യ ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ പുറത്തായി. ഈ സാഹചര്യത്തില്‍ കണക്കുകള്‍ ഒരുപാട് തീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ ഞായറാഴ്ച ഇറങ്ങുക.

ഞായറാഴ്ചത്തെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ ടോപ് ഫോറില്‍ മാറ്റങ്ങളൊന്നും ഇല്ല. കെ എല്‍ രാഹുല്‍ രോഹിത് ശര്‍മ, വിരാ് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരിറങ്ങുന്ന ടോപ് ഫോറിനുശേഷം റിഷഭ് പന്താണ് ഗംഭീറിന്‍റെ ടീമില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങുന്നത്. ആറാം നമ്പറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എത്തുമ്പോള്‍ ഏഴാമനാി അക്സര്‍ പട്ടേല്‍ ടീമിലുണ്ട്.

Latest Videos

undefined

മാത്യു വെയ്ഡിന് പരിക്കേറ്റാല്‍ സൂപ്പര്‍താരം കീപ്പറാകുമെന്ന് ഓസീസ് ക്യാപ്റ്റന്‍

ഡെത്ത് ഓവറുകളില്‍ മികവ് കാട്ടുന്ന ഹര്‍ഷല്‍ പട്ടേലിനും ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി ടീമിലെത്തിയ മുഹമ്മദ് ഷമിക്കും ഗംഭീര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കുന്നു. രണ്ടാം സ്പിന്നറായി യുസ്‌വേന്ദ്ര ചാഹല്‍ ഗംഭീറിന്‍റെ പ്ലേയിംഗ് ഇലവനില്‍ കളിക്കുമ്പോള്‍ മൂന്നാം പേസറായി ഭുവനേശ്വര്‍ കുമാറോ അര്‍ഷ്ദീപ് സിംഗോ ആരെങ്കിലും ഒരാള്‍ക്ക് അവസരം നല്‍കണമെന്ന് ഗംഭീര്‍ സീ ന്യൂസില്‍ പറഞ്ഞു.

10 പന്തുകള്‍ കളിക്കാനായി മാത്രം ഒരു ബാറ്ററെ ടീമിലെടുക്കുന്നതിനെക്കാള്‍ നല്ലത് ഏത് സാഹചര്യത്തിലു കളിക്കാവുന്ന ഒരു ബാറ്ററെ ടീമിലെടുക്കുന്നതാണെന്നും അതിനാലാണ് കാര്‍ത്തിക്കിന് പകരം പന്തിന് തന്‍റെ ടീമില്‍ ഇടം നല്‍കിയതെന്നും ഗംബീര്‍ വിശദീകരിച്ചു.

click me!