മുഷ്താഖ് അലി ടി20: മഹാരാഷ്ട്രക്കെതിരെ മികച്ച തുടക്കത്തിന് ശേഷം സഞ്ജു മടങ്ങി! കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം

By Web Team  |  First Published Nov 25, 2024, 11:35 AM IST

പോയിന്റ് ടേബിളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കേരളം മുംബൈക്കും പിറകില്‍ മൂന്നാമതാണ്.


ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മഹാരാഷ്ട്രക്കെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കേരളത്തിന് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (19), വിഷ്ണു വിനോദ് (9) വിക്കറ്റാണ് നഷ്ടമായത്. ഓപ്പണിംഗ് വിക്കറ്റില്‍ 43 റണ്‍സ് ചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങിയത്. മൂന്ന് ബൗണ്ടറികള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ടിന് 52 എന്ന നിലയിലാണ് കേരളം. രോഹന്‍ കുന്നുമ്മല്‍ (23), സല്‍മാന്‍ നിസാര്‍ (0) എന്നിവരാണ് ക്രീസില്‍. പോയിന്റ് ടേബിളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കേരളം മുംബൈക്കും പിറകില്‍ മൂന്നാമതാണ്. റണ്‍റേറ്റ് അടിസ്ഥാനത്തിലാണ് കേരളം പിറകിലായത്. 

നേരത്തെ, ടോസ് നേടിയ മഹാരാഷ്ട്ര ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് ബൗളിംഗ് തിരഞ്ഞെടുത്തു. ഗ്രൂപ്പ് ഇയില്‍ ആദ്യ മത്സരം ജയിച്ചാണ് ഇരുവരും വരുന്നത്. ആദ്യ മത്സരത്തില്‍ സര്‍വീസസിനെ തോല്‍പ്പിക്കാന്‍ കേരളത്തിനായിരുന്നു. മഹാരാഷ്ട്ര ആദ്യ മത്സരത്തില്‍ നാഗാലന്‍ഡിനെ മറികടന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതൊണ് കേരളം ഇറങ്ങുന്നത്. മഹാരാഷ്ട്ര നിരയില്‍ റുതുരാജ് തിരിച്ചെത്തുകയായിരുന്നു. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ജിയോ സിനിമയിലൂടെ മത്സരം കാണാം. 

Latest Videos

undefined

ക്യാപ്റ്റനെ തൊട്ടുള്ള കളിയൊന്നും വേണ്ട! സഞ്ജുവിനെ തൂക്കിയിരുന്ന ഹസരങ്കയെ രാജസ്ഥാനും പൂട്ടി - ട്രോള്‍

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത്, അഖില്‍ സ്‌കറിയ, സിജോമോന്‍ ജോസഫ്, വിനോദ് കുമാര്‍, നിധീഷ് എം ഡി.

മഹാരാഷ്ട്ര: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അര്‍ഷിന്‍ കുല്‍ക്കര്‍ണി, രാഹുല്‍ ത്രിപാദി, ധനരാജ് ഷിന്‍ഡെ, രാമകൃഷ്ണ ഘോഷ്, നിഖില്‍ നായിക് (വിക്കറ്റ് കീപ്പര്‍), ദിവ്യാങ് ഹിംഗനേക്കര്‍, അസിം കാസി, സത്യജീത് ബച്ചാവ്, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി.

സര്‍വീസസിനെതിരെ ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് കേരളം ജയിച്ചത്. ഹൈദരാബാദ്, രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സര്‍വീസസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയക്ഷ്യം 18.1 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ (45 പന്തില്‍ 75) ഇന്നിംഗ്സാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. രോഹന്‍ കുന്നുമ്മല്‍ 27 റണ്‍സെടുത്തു. അഞ്ച് വിക്കറ്റെടുത്ത അഖില്‍ സ്‌കറിയ സര്‍വീസസിനെ ഒതുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

click me!