ടി20 ലോകകപ്പ്: ഹര്‍ദിക് പാണ്ഡ്യയുടെ പരിക്ക്; ടീം ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത

By Web Team  |  First Published Oct 26, 2021, 3:51 PM IST

എങ്കിലും താരത്തിന്‍റെ ആരോഗ്യനില ടീം മാനേജ്‌മെന്‍റ് നിരീക്ഷിച്ചുവരികയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്


ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനിടെ ചുമലിന് പരിക്കേറ്റ ഇന്ത്യന്‍(Team India) ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) പരിക്ക് ഗുരുതരമല്ല എന്ന് റിപ്പോര്‍ട്ട്. എങ്കിലും താരത്തിന്‍റെ ആരോഗ്യനില ടീം മാനേജ്‌മെന്‍റ് നിരീക്ഷിച്ചുവരികയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. ഒക്‌ടോബര്‍ 31ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് കളിക്കാന്‍ സാധ്യതയുണ്ട്. 

ടി20 ലോകകപ്പ്: ഷമിക്കെതിരെ വിദ്വേഷം; താരത്തിനൊപ്പം നില്‍ക്കണമെന്ന് ടീം ഇന്ത്യയോട് ഒമര്‍ അബ്ദുള്ളയും സെവാഗും

Latest Videos

undefined

'ഹര്‍ദിക്കിന്‍റെ സ്‌കാന്‍ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. രണ്ട് മത്സരങ്ങള്‍ക്കിടെ ആറ് ദിവസത്തെ ഇടവേളയുള്ളത് പരിക്ക് മാറാന്‍ താരത്തിന് സഹായമാകും. എങ്കിലും പരിശീലന സെഷനുകളില്‍ താരം എങ്ങനെയായിരിക്കും എന്ന കാര്യം മെഡിക്കല്‍ സംഘം നിരീക്ഷിക്കും' എന്നും ബിസിസിഐയിലെ മുതിര്‍ന്ന അംഗം പിടിഐയോട് പറഞ്ഞു. 

പാകിസ്ഥാനെതിരെ ബാറ്റിംഗിനിടെ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളിൽ തട്ടിയാണ് പാണ്ഡ്യക്ക് പരിക്കേറ്റത്. പിന്നാലെ സ്‌കാനിംഗിന് താരത്തെ വിധേയനാക്കുകയായിരുന്നു. മത്സരത്തില്‍ എട്ട് പന്തില്‍ 11 റണ്‍സേ താരം നേടിയുള്ളൂ. ഹര്‍ദിക്കിന് പകരം ഇഷാന്‍ കിഷനേയാണ് ഇന്ത്യ ഫില്‍ഡിംഗിന് ഇറക്കിയത്. 

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ മത്സരം; ആകാംക്ഷയോടെ ടീം ഇന്ത്യ

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് വലിയ ചര്‍ച്ചയായിരുന്നു. പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം ഹര്‍ദിക് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. എന്നിട്ടും അദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കുകയായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ ഒരു പന്ത് പോലും പാണ്ഡ്യ എറിഞ്ഞിരുന്നില്ല. ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാനായാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. 

ന്യൂസിലന്‍ഡിനെതിരായ അടുത്ത മത്സരം ടീം ഇന്ത്യക്ക് നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്‍റെ തോല്‍വി വിരാട് കോലിയും സംഘവും വഴങ്ങിയിരുന്നു. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേയാണ് പാകിസ്ഥാൻ മറികടന്നത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്. 

ടി20 ലോകകപ്പ്: കൂനിന്‍മേല്‍ കുരുപോലെ വീണ്ടും പരിക്ക്; ഹർദിക് പാണ്ഡ്യയെ സ്‌കാനിംഗിന് വിധേയനാക്കി
 

click me!