സെവാഗിന്റെ അഭിനന്ദനം സ്വപ്നതുല്യം; ലക്ഷ്യം ഇന്ത്യന്‍ ടീമിലെത്തുകയെന്ന് അസ്‌ഹറുദ്ദീന്‍

By Web Team  |  First Published Jan 16, 2021, 8:16 PM IST

ബിസിസിഐ ടിവിക്ക് വേണ്ടി കേരള നായകൻ സഞ്ജു സാംസണുമായി സംസാരിക്കുകയായിരുന്നു അസർ. 


മുംബൈ: സയിദ് മുഷ്‌താഖ് അലി ട്രോഫി ടി20യില്‍ മുംബൈയ്‌ക്കെതിരായ സെഞ്ചുറിക്ക് ശേഷം വിരേന്ദർ സെവാഗിന്റെ അഭിനന്ദനം കിട്ടിയത് സ്വപ്നതുല്യമെന്ന് കേരള ക്രിക്കറ്റര്‍ മുഹമ്മദ് അസ്‌ഹറുദ്ദീൻ. ഇന്ത്യൻ ടീമിലെത്തുകയാണ് തന്റെ ലക്ഷ്യമെന്നും അസർ പറഞ്ഞു. ബിസിസിഐ ടിവിക്ക് വേണ്ടി കേരള നായകൻ സഞ്ജു സാംസണുമായി സംസാരിക്കുകയായിരുന്നു അസർ. 

മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ട് തുടരാനുറച്ച് കേരളം; തുടര്‍ച്ചയായ നാലാം ജയം തേടി നാളെയിറങ്ങും

Latest Videos

undefined

ഇന്ത്യൻ ക്രിക്കറ്റിന്റെയാകെ ശ്രദ്ധയാകർഷിച്ച സെഞ്ചുറിയായിരുന്നു മുഹമ്മദ് അസ്‌ഹറുദ്ദീന്‍റേത്. മുംബൈയ തരിപ്പണമാക്കിയ ഇന്നിംഗ്സ്. പിന്നാലെ ഹർഷ ഭോഗ്‍ലേ, വിരേന്ദർ സെവാഗ് തുടങ്ങിയവരെല്ലാം കേരളതാരത്തെ അഭിനന്ദനങ്ങൾകൊണ്ട് മൂടി. ഇത് സ്വപ്ന സാഫല്യമെന്ന് മുഹമ്മദ് അസ്ഹറുദ്ദീൻ പറയുന്നു. സെഞ്ചുറി ലക്ഷ്യമിട്ടല്ല ബാറ്റ് വീശിയത്. മുംബൈയ്‌ക്കെതിരായ ഇന്നിംഗ്സ് മാതാപിതാക്കൾക്ക് സമ‍ര്‍പ്പിക്കുന്നതായും അസര്‍ പറഞ്ഞു. സ‌ഞ്ജുവിന്റെ പാത പിന്തുടരുന്ന അസറും ലക്ഷ്യമിടുന്നത് ഇന്ത്യൻ ക്യാപ്പാണ്.

'ദയ കാണിക്കേണ്ട ആവശ്യമില്ല, അടിച്ചങ്ങട് കേറുകതന്നെ'; മുഹമ്മദ് അസ്ഹറുദ്ദീൻ പറയുന്നു

മുംബൈയ്ക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടിയ അസർ 54 പന്തിൽ പുറത്താവാതെ 137 റൺസെടുത്ത് ഇന്ത്യൻ ക്രിക്കറ്റിൽ തന്റെ പേര് ആലേഖനം ചെയ്യുകയായിരുന്നു. അസര്‍ വെടിക്കെട്ടില്‍ എട്ട് വിക്കറ്റിന് മുംബൈയെ കേരളം തോല്‍പിച്ചു. 

ഒരു കട്ട അസ്‌ഹറുദ്ദീന്‍ ഫാനിന്‍റെ അനിയന്‍; മലയാളി അസറിന്‍റെ വിശേഷങ്ങളുമായി കുടുംബം

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. എന്നാല്‍ വിജയലക്ഷ്യം വെറും 15.5 ഓവറില്‍ കേരളം മറികടക്കുകയായിരുന്നു. 23 പന്തില്‍ 33 റണ്‍സെടുത്ത റോബിൻ ഉത്തപ്പയും 12 പന്തില്‍ 22 റണ്‍സെടുത്ത നായകൻ സഞ്ജു സാംസണും അസ്‍ഹറുദ്ദീന് ഉറച്ച പിന്തുണ നല്‍കി. രണ്ട് റണ്‍സുമായി സച്ചിന്‍ ബേബി, അസറിനൊപ്പം പുറത്താവാതെ നിന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ജലജ് സക്‌സേനയും കെ എം ആസിഫും കേരളത്തിനായി തിളങ്ങി. 

അസ്ഹറുദ്ദീനെ വാനോളം പ്രശംസിച്ച് വീരുവും ഭോഗ്ലെയും; അപ്രതീക്ഷിത സമ്മാനവുമായി കെസിഎ

click me!