22നാണ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. 23ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലെത്തും.
മംബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കറും മുന്‍ ഓസ്ട്രേലിയന്‍ താരം ടോം മൂഡിയും. നവംബര്‍ 13ന് മെല്‍ബണില്‍ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടുമെന്ന് ഗവാസ്കറും മൂഡിയും പറഞ്ഞു.
ഇന്ത്യ തീര്‍ച്ചയായും ഫൈനലിലെത്തും. അതുപോലെ ഓസ്ട്രേലിയയും ഫൈനലിലെത്തുമെന്ന് സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പങ്കെടുത്ത് ഗവാസ്കര്‍ പറഞ്ഞു. എ ഗ്രൂപ്പില്‍ നിന്ന് ഓസ്ട്രേലിയയും ഇംഗ്ലണ്ടും ബി ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും പാക്കിസ്ഥാനും സെമിയെലെത്തുമെന്ന് ടോം മൂഡി പറഞ്ഞു. ഇവരില്‍ ഇന്ത്യയും ഓസ്ട്രേലിയയുമാകും ഫൈനല്‍ കളിക്കുകയെന്നും ടോം മൂഡി വ്യക്തമാക്കി.
undefined
കളിക്കാരുടെ പരിക്കും, രാജ്യത്തെ പിച്ചുകളുമാണ് ആദ്യ പരിഗണനയെന്ന് ബിസിസിഐ പ്രസിഡന്‍റ് റോജര്‍ ബിന്നി
22നാണ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തുടക്കമാകുക. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ന്യൂസിലന്‍ഡും തമ്മില്‍ ഏറ്റുമുട്ടും. 23ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം സെമിയിലെത്തും.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാമാതെ പുറത്തായിരുന്നു. സൂപ്പര്‍ 12ല്‍ അന്നും പാക്കിസ്ഥാനെതിരെ ആയിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റതോടെയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ തകിടം മറഞ്ഞത്.
ഏകദിന ക്യാപ്റ്റന്‍: ആരോണ്‍ ഫിഞ്ചിന് പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ
ഇത്തവണ പാക്കിസ്ഥാന് പുറമെ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും യോഗ്യതാ മത്സരം കളിച്ചത്തുന്ന രണ്ട് ടീമുകളുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ലോകകപ്പിന് മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ ആറ് റണ്‍സിന്‍റെ ആവേശ ജയം സ്വന്തമാക്കിയിരുന്നു.