ബെംഗളൂരുവിലെ ഞെട്ടിക്കുന്ന തോല്‍വി; പൂനെയില്‍ ന്യൂസിലൻഡിനെ വീഴ്ത്താൻ സ്പിന്‍ പിച്ചൊരുക്കി ഇന്ത്യ

By Web TeamFirst Published Oct 21, 2024, 6:45 PM IST
Highlights

2016ലാണ് പൂനെയില്‍ ആദ്യ ടെസ്റ്റ് നടന്നത്. ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റു മുട്ടിയ ആ മത്സരത്തിലെ പിച്ചിനെ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് മോശം എന്നാണ് വിലയിരുത്തിയത്.

പൂനെ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ തോറ്റതോടെ രണ്ടാം ടെസ്റ്റിനായി സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചൊരുക്കാന്‍ ഇന്ത്യ. പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കുന്ന പിച്ചാണ് പൂനെയിലേത്. ഇതിന് പുറമെയാണ് സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന പിച്ച് ഒരുക്കാന്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റെ നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് സൂചന.

ബെംഗളൂരുവിലെ പിച്ചിലെ അപേക്ഷിച്ച് പൂനെയില്‍ വേഗവും ബൗണ്‍സും കുറഞ്ഞതും അതേസമയം സ്പിന്നര്‍മാര്‍ക്ക് ടേണ്‍ ലഭിക്കുന്നതുമായ പിച്ചായിരിക്കും ഒരുക്കുകയെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. കറുത്ത കളിമണ്ണുപയോഗിച്ചുള്ള പിച്ചാണ് പൂനെയില്‍ ഒരുങ്ങുന്നത്. ഇതോടെ ബെംഗളൂരുലിലേതുപോലെ മൂന്ന് സ്പിന്നര്‍മാരുമായിട്ടായിരിക്കും ഇന്ത്യ പൂനെയിലും കളിക്കാനിറങ്ങുക എന്ന് ഉറപ്പായി.

Latest Videos

Title Date Actions ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് സന്തോഷവാർത്ത, ബുമ്രയുടെ പങ്കാളിയാവാന്‍ മുഹമ്മദ് ഷമിയെത്തും

എന്നാല്‍ മൂന്നാം സ്പിന്നറായി അക്സര്‍ പട്ടേലോ, കുല്‍ദീപ് യാദവോ, വാഷിംഗ്ടണ്‍ സുന്ദറോ എന്ന കാര്യത്തില്‍ ടീം ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല. ബെംഗളൂരുവില്‍ സ്പിന്നര്‍മാരെയും പേസര്‍മാരെയും ഒരുപോലെ തുണക്കുന്ന പിച്ചായിരുന്നു തയാറാക്കിയിരുന്നത്. മഴമൂലം ആദ്യ ദിനത്തിലെ കളി പൂര്‍ണമായും നഷ്ടമായ മത്സരത്തിന്‍റെ രണ്ടാം ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വെറും 46 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യൻ ബാറ്റിംഗ് നിരയിലെ 10 വിക്കറ്റും വീഴ്ത്തിയത് കിവീസ് പേസര്‍മാരായിരുന്നു.

ന്യൂസിലന്‍ഡ് ബാറ്റിംഗില്‍ സ്പിന്നര്‍മാര്‍ക്ക് ചെറിയ തോതില്‍ മാത്രമാണ് പിച്ചില്‍ നിന്ന് സഹായം ലഭിച്ചത്. ബംഗ്ലാദേശിനെതിരെ പരമ്പരയുടെ താരമായ ആര്‍ അശ്വിനാകട്ടെ മത്സരത്തില്‍ ഒരു വിക്കറ്റ് പോലും നേടാനായില്ല. 2016ലാണ് പൂനെയില്‍ ആദ്യ ടെസ്റ്റ് നടന്നത്. ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റു മുട്ടിയ ആ മത്സരത്തിലെ പിച്ചിനെ ഐസിസി മാച്ച് റഫറി ക്രിസ് ബ്രോഡ് മോശം എന്നാണ് വിലയിരുത്തിയത്. മത്സരത്തില്‍ 12 വിക്കറ്റെടുത്ത ഓസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റീവ് ഒ കീഫിയുടെ മികവില്‍ ഓസ്ട്രേലിയ ഇന്ത്യയെ 333 റണ്‍സിന് തകര്‍ത്തിരുന്നു. ആ മത്സരത്തില്‍ വീണ 40 വിക്കറ്റില്‍ 31ഉം സ്വന്തമാക്കിയത് സ്പിന്നര്‍മാരായിരുന്നു. പിച്ചിന്‍റെ വേഗക്കുറവ് കണക്കിലെടുത്ത് പൂനെയില്‍ ടോസ് ജയിക്കുന്നവര്‍ ആദ്യം ബാറ്റ് ചെയ്യുമെന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!