സി കെ നായിഡു ട്രോഫി: ഷോൺ റോജറിന് വീണ്ടും സെഞ്ചുറി, ഉത്തരാഖണ്ഡിനെതിരെ കേരളം മികച്ച സ്കോറിലേക്ക്

By Web TeamFirst Published Oct 21, 2024, 5:33 PM IST
Highlights

കഴിഞ്ഞ മത്സരത്തിൽ ചണ്ഡീഗഢിനെതിരെയും ഷോൺ സെഞ്ച്വറി നേടിയിരുന്നു.

വയനാട്: സി കെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ കേരളം ശക്തമായ നിലയിൽ. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 326 റൺസെന്ന നിലയിലാണ്. വരുൺ നായനാരുടെയും ഷോൺ റോജറുടെയും ഇന്നിംഗ്സുകളാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. രണ്ട് വിക്കറ്റിന് 231 റൺസെന്ന നിലയിലാണ് രണ്ടാം ദിവസം കേരളം ബാറ്റിംഗ് തുടങ്ങിയത്. എന്നാൽ സ്കോർ 259 ൽ നില്‍ക്കെ വരുൺ നായനാരുടെ വിക്കറ്റ് നഷ്ടമായി.

122 റൺസായിരുന്നു വരുൺ നേടിയത്. 17 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു വരുണിന്‍റെ ഇന്നിംഗ്സ്‌.  തുടർന്നെത്തിയ രോഹൻ നായർ ഏകദിന ശൈലിയിൽ ബാറ്റിങ് തുടങ്ങിയെങ്കിലും 25 റൺസെടുത്ത് പുറത്തായി. ഇതിനിടയിൽ ഷോൺ റോജർ സെഞ്ച്വറി പൂർത്തിയാക്കി. ടൂർണമെന്‍റിൽ ഈ സീസണിലെ ഷോണിന്‍റെ രണ്ടാം സെഞ്ച്വറിയാണ് ഇത്.

Latest Videos

ഓസ്ട്രേലിയൻ പര്യടനത്തിന് മുമ്പ് വീണ്ടും ഫോമിലായി ചേതേശ്വർ പൂജാര, ഇരട്ട സെഞ്ചുറി; ലാറയുടെ റെക്കോർഡ് മറികടന്നു

കഴിഞ്ഞ മത്സരത്തിൽ ചണ്ഡീഗഢിനെതിരെയും ഷോൺ സെഞ്ച്വറി നേടിയിരുന്നു. മഴയെ തുടർന്ന് കളി നേരത്തെ നിർത്തുമ്പോൾ ഷോൺ  റോജര്‍ 113 റൺസുമായി ക്രീസിലുണ്ട്. ഉത്തരാഖണ്ഡിന് വേണ്ടി ആദിത്യ റാവത്ത് രണ്ടും അജയ്, ഹർഷ് റാണ എന്നിവർ ഓരോ വിക്കറ്റും നേടി. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടേസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്നലെ തുടക്കത്തിൽ തന്നെ 10 റൺസ് എടുത്ത ഓപ്പണർ റിയ ബഷീറിന്‍റെ വിക്കറ്റ് കേരളത്തിന് നഷ്ടമായിരുന്നു.  തുടർന്ന് ക്യാപ്റ്റൻ അഭിഷേക് നായരും വരുൺ നായനാരും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് ഭേദപ്പെട്ട തുടക്കം നൽകിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!