അഹമ്മദാബാദില്‍ പേസ് പിച്ച് വേണ്ട, ഇന്‍ഡോറിലെ തോല്‍വിക്ക് പിന്നാലെ പ്ലാന്‍ അടിമുടി മാറ്റി ടീം ഇന്ത്യ

By Web TeamFirst Published Mar 5, 2023, 9:59 AM IST
Highlights

ഈ സാഹചര്യത്തില്‍ അഹമ്മദാബാദില്‍ പേസ് പിച്ചൊരുക്കി ഓസീസ് പേസര്‍മാര്‍ക്ക് അവസരം നല്‍കേണ്ടെന്നാണ് ഇന്ത്യന്‍ ടീമിന്‍റെ നിലപാട്. കഴിഞ്ഞ വര്‍ഷം ഇംഗ്സണ്ടിനെതിരെ നടന്ന ടെസ്റ്റിലേതിന് സമാനമായ സ്പിന്‍ പിച്ചാകും അഹമ്മദാബാദിലും തയാറാക്കുക.

അഹമ്മദാബാദ്: ഇന്‍ഡോറിലെ സ്പിന്‍ പിച്ചില്‍ ഓസ്ട്രേലിയക്കെതിരെ നാണംകെട്ട തോല്‍വി വഴങ്ങിയതിന് പിന്നാലെ നാലാം ടെസ്റ്റ് നടക്കുന്ന അഹമ്മദാബാദില്‍ ഏത് തരം പിച്ചായിരിക്കും ഇരു ടീമുകളെയും കാത്തിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകര്‍. മൂന്നാം ടെസ്റ്റിന് മുന്നോടിയായി അഹമ്മദാബാദില്‍ പച്ചപ്പുള്ള പിച്ച് ഒരുക്കണമെന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് നിര്‍ദേശം നല്‍കിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇന്‍ഡോറിലെ സ്പിന്‍ പിച്ചില്‍ ഇടറി വീണതിന് പിന്നാലെ അഹമ്മദാബാദിലും സ്പിന്‍ പിച്ച് മതിയെന്നാണ് ഇന്ത്യന്‍ ടീമിന്‍റെ പുതിയ നിലപാട് എന്നാണ് സൂചന.

അഹമ്മദാബാദില്‍ പേസ് പിച്ചൊരുക്കിയാല്‍ ഓസീസ് പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കിനും ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനും സ്കോട് ബൊളാണ്ടിനും മുന്നില്‍ അടിതെറ്റുമോ എന്ന ഭയമാണ് അഹമ്മദാബാദിലും സ്പിന്‍ പിച്ച് മതിയെന്ന നിലപാട് മാറ്റാന്‍ ഇന്ത്യന്‍ ടീമിനെ പ്രേരിപ്പിക്കുന്നത്. ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില് യോഗ്യത ഉറപ്പാക്കണമെങ്കില്‍ അഹമ്മദാബാദില്‍ ഇന്ത്യക്ക് ജയിക്കേണ്ടതുണ്ട്. ഇന്‍ഡോറിലെ ജയത്തോടെ ഓസ്ട്രേലിയ ഫൈനല്‍ ഉറപ്പിച്ചു കഴിഞ്ഞു.

Latest Videos

ഈ സാഹചര്യത്തില്‍ അഹമ്മദാബാദില്‍ പേസ് പിച്ചൊരുക്കി ഓസീസ് പേസര്‍മാര്‍ക്ക് അവസരം നല്‍കേണ്ടെന്നാണ് ഇന്ത്യന്‍ ടീമിന്‍റെ നിലപാട്. കഴിഞ്ഞ വര്‍ഷം ഇംഗ്സണ്ടിനെതിരെ നടന്ന ടെസ്റ്റിലേതിന് സമാനമായ സ്പിന്‍ പിച്ചാകും അഹമ്മദാബാദിലും തയാറാക്കുക.

രാഹുലിനെ ഇന്‍ഡോറില്‍ കളിപ്പിച്ചിരുന്നെങ്കില്‍ കരിയര്‍ തന്നെ അവസാനിച്ചേനെയെന്ന് മുന്‍ ചീഫ് സെലക്ടര്‍

ഇന്ത്യന്‍ ടീമില്‍ നിന്ന് പ്രത്യേക നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും ഈ സീസണില്‍ മറ്റ് മത്സരങ്ങള്‍ക്ക് ഒരുക്കിയതുപോലുള്ള സാധാരണ പിച്ച് തന്നെയാണ് അഹമ്മദാബാദിലും ഒരുക്കുകയെന്നും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി പിടിഐയോട് പറഞ്ഞു. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഹമ്മദാബാദില്‍ പച്ചപ്പുള്ള പിച്ചൊരുക്കി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നൊരുക്കം നടത്തുമെന്ന് രോഹിത് സൂചന നല്‍കിയത്. എന്നാല്‍ ഇന്‍ഡോറിലും ജയിച്ച് 3-0ന് പരമ്പരയില്‍ മുന്നിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സ്പിന്‍ പിച്ച് തന്നെയാകും അഹമ്മദാബാദിലും ഇരു ടീമിനെയും കാത്തിരിക്കുന്നത്.

ഈ സീസണില്‍ നടന്ന രഞ്ജി മത്സരങ്ങളില്‍ അഹമ്മദാബാദില്‍ മികച്ച ബാറ്റിംഗ് വിക്കറ്റായിരുന്നു ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ തയാറാക്കിയിരുന്നത്. അഹമ്മദാബാദില്‍ ജനുവരിയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഗുജറാത്തിനെതിരെ റെയില്‍വേസ് 508 റണ്‍സടിച്ചിരുന്നു. ഗുജറാത്ത് ഇന്നിംഗ്സ് തോല്‍വി വഴങ്ങിയെങ്കിലും രണ്ട് ഇന്നിംഗ്സുകളിലും 200ന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു. ഇതിന് സമാനമായ പിച്ചായിരിക്കും ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനും തയാറാക്കുക. അതുകൊണ്ടുതന്നെ ടോസ് മത്സരത്തില്‍ നിര്‍ണായകമാകും.

click me!