നേട്ടങ്ങള്‍ ഓരോന്നായി സ്വന്തമാക്കി ജസ്പ്രിത് ബുമ്ര! ബംഗ്ലാദേശിനെതിരെ ഇന്ന് പിന്നിട്ടത് അപൂര്‍വ നാഴികക്കല്ല്

By Web Team  |  First Published Sep 20, 2024, 5:23 PM IST

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് പിന്നിട്ടിരിക്കുകയാണ് ബുമ്ര. മൂന്ന് ഫോര്‍മാറ്റുകളിലുമായിട്ടാണ് ഇത്രയും വിക്കറ്റുകള്‍.


ചെന്നൈ: ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ജസ്പ്രിത് ബുമ്ര നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. 11 ഓവര്‍ എറിഞ്ഞ ബുമ്ര 50 റണ്‍സ് വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്. ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാം (2), മുഷ്ഫിഖര്‍ റഹീം (8), ഹസന്‍ മഹ്മൂദ് (9), ടസ്‌കിന്‍ അഹ്മമദ് (11) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ബുമ്ര മിന്നുന്ന ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ബംഗ്ലാദേശ് 149ന് എല്ലാവരും പുറത്താവുകയും ചെയ്തു. ഒന്നാം ഇന്നിംഗിസില്‍ ഇന്ത്യ 376 റണ്‍സാണ് നേടിയത്. പൊരുതാന്‍ പോലുകാതെ ബംഗ്ലാദേസ് ബാറ്റ് താഴ്ത്തിയപ്പോല്‍ ഇന്ത്യ ഒന്നാം ഇന്നിംഗില്‍ 227 റണ്‍സിന്റെ ലീഡ് നേടി.

നാല് വിക്കറ്റ് നേടിയതിന് പിന്നാലെ ഒരു നാഴികക്കല്ല് കൂടി ബുമ്ര പിന്നിട്ടു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 400 വിക്കറ്റ് പിന്നിട്ടിരിക്കുകയാണ് ബുമ്ര. മൂന്ന് ഫോര്‍മാറ്റുകളിലുമായിട്ടാണ് ഇത്രയും വിക്കറ്റുകള്‍. ഹസന്‍ മഹ്മൂദിനെ വിരാട് കോലിയുടെ കയ്യിലെത്തിച്ചാണ് ബുംറ ഈ ചരിത്ര നേടത്തില്‍ തൊട്ടത്. ടെസ്റ്റില്‍ 159 വിക്കറ്റും ഏകദിനത്തില്‍ 149 വിക്കറ്റും ടി20 യില്‍ 89 വിക്കറ്റുമാണ് ബുമ്രയുടെ സമ്പാദ്യം. ബുമ്ര ടസ്‌കിനെ മടക്കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു മിന്നുന്ന യോര്‍ക്കറിലായിരുന്നു. നിസ്സഹായനായി നില്‍ക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ ടസ്‌കിന് സാധിച്ചില്ല. ടസ്‌കിന്റെ മിഡില്‍ സ്റ്റംപ് പിഴുത ബുമ്രയുടെ യോര്‍ക്കര്‍ വീഡിയോ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ന് വൈറലായിരിക്കുന്നത്. വീഡിയോ കാണാം...

Perfect Yorker by jasprit Bumrah 🤯 pic.twitter.com/Kyjg9kJdSX

— Ankit Butola (@ankitbutolaa)

Latest Videos

undefined

അതേസമയം, ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റന്‍ ലീഡിലേക്കാണ് നീങ്ങുന്നത്. രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ചെന്നൈ, ചെപ്പോക്കില്‍ നടക്കുന്ന മത്സരത്തില്‍ ഇപ്പോള്‍ തന്നെ 308 റണ്‍സ് ലീഡുണ്ട് ആതിഥേയര്‍ക്ക്. റിഷഭ് പന്ത് (33), ശുഭ്മാന്‍ ഗില്‍ (12) എന്നിവരാണ് ക്രീസില്‍. 

കോലിയും രോഹിത്തും വീണ്ടും നിരാശപ്പെടുത്തി! ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യക്ക് മോശം തുടക്കം

ഇന്ത്യയുടെ പേസ് ഡിപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ ബംഗ്ലാദേശ് തലകുനിക്കുകയായിരുന്നു. ജസ്പ്രിത് ബുമ്രയ്ക്ക് പുറമെ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി. സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് രണ്ട് വിക്കറ്റുണ്ട്. 32 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍.

click me!